Current Date

Search
Close this search box.
Search
Close this search box.

‘സൗദിക്ക് ആയുധം നല്‍കുന്നത് സ്‌പെയ്ന്‍ അവസാനിപ്പിക്കണം’

റിയാദ്: സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത് സ്‌പെയിന്‍ അവസാനിപ്പിക്കണമെന്ന് വിവിധ എന്‍.ജി.ഒകള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്‌പെയിന്‍ സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായാണ് സ്‌പെയിനിലെ എന്‍.ജി.ഒകള്‍ ഈ ആവശ്യം മുന്നോട്ടു വച്ചത്. സൗദിയുമായി യുദ്ധക്കപ്പലിന്റെ ധാരണയിലെത്താനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയത്.

ആര്‍മ്‌സ് ആന്റ് കണ്‍ട്രോള്‍ കലക്ടീവ്,ആംനെസ്റ്റി ഇന്റര്‍നാഷണല്‍,ഓക്‌സ്ഫാം,ഗ്രീന്‍ പീസ് എന്നീ സംഘടനകളാണ് സൗദിയുടെ നേതൃത്വത്തിലുള്ള യുദ്ധ മുന്നണികള്‍ക്ക് സ്‌പെയിന്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടത്. യെമനിലെ ഹൂതി വിമതരുമായി യുദ്ധം ചെയ്യാനാണ് സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്.

ഫ്രാന്‍സിലെ സന്ദര്‍ശനത്തിനു ശേഷമാണ് ബിന്‍ സല്‍മാന്‍ സ്‌പെയിനിലെത്തുന്നത്. വ്യാഴാഴ്ച സ്‌പെയിനിലെത്തുന്ന അദ്ദേഹം സ്‌പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനുമായും പ്രധാനമന്ത്രി മരിയാനോ രജോയിയുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ഉടമ്പടികളില്‍ ഒപ്പു വയ്ക്കും. സ്‌പെയിന്‍ നഷ്ടം സഹിക്കുന്ന യുദ്ധക്കപ്പല്‍ മേഖലക്ക് സൗദിയുമായുള്ള ബന്ധം പുതിയ പ്രതീക്ഷ നല്‍കുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Related Articles