Current Date

Search
Close this search box.
Search
Close this search box.

സൗത്ത് സുഡാന് അറബ് ലീഗില്‍ അംഗത്വം നല്‍കുന്നു

ജുബ: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാന് അറബ് ലീഗില്‍ അംഗത്വം നല്‍കിയേക്കും. ബുധനാഴ്ച കെയ്‌റോവില്‍ നടന്ന അറബ് ലീഗിന്റെ 149ാമത് ഉച്ചകോടിയില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അറബ് ലീഗ് അംഗത്വത്തിനു വേണ്ടി നേരത്തെ സൗത്ത് സുഡാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സൗദിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പങ്കെടുത്തത്. സൗത്ത് സുഡാന് അനുകൂലമായ നിലപാടാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. അംഗീകാരം ലഭിച്ചാല്‍ അറബ് ലീഗിലെ 29ാമത്തെ അംഗരാജ്യമാകും സൗത്ത് സുഡാന്‍. ഇവരുടെ അയല്‍രാജ്യമായ ഡിജിബൂതിക്കും സൊമാലിയക്കും അടുത്തിടെ അറബ് ലീഗില്‍ അംഗത്വം ലഭിച്ചിരുന്നു.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഡിജിബൂതിയില്‍ നിന്നുള്ള പ്രതിനിധിയുടെ പ്രസംഗത്തോടെയാണ് 149ാമത് ഉച്ചകോടി ആരംഭിച്ചത്. സൗദിയുടെ പ്രതിനിധിയായിരുന്നു ഉച്ചകോടിയുടെ സ്പീക്കര്‍.
സൗത്ത് സുഡാനില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അറബ് ലീഗില്‍ നിന്നുള്ള രാഷ്ട്രീയ സ്വാധീനത്തിലൂടെ സാധിക്കുമെന്നാണ് സുഡാന്റെ പ്രതീക്ഷ. ഇവിടെ സുഡാന്‍ പീപിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റിനു അമേരിക്കയുടെ പിന്തുണയുണ്ട്. 2013 മുതല്‍ രാജ്യത്തു നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം 50,000ത്തോളം പേരാണ് കൊല്ലപ്പെട്ടത്.  

 

Related Articles