Current Date

Search
Close this search box.
Search
Close this search box.

സ്‌പെയിനിനെ മാതൃകയാക്കണമെന്ന് യൂറോപ്പിനോട് റെഡ്‌ക്രോസ്

വലന്‍സിയ: അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ സ്‌പെയിനിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട്  സന്നദ്ധ സംഘടനയായ റെഡ് ക്രോസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇറ്റലിയും മാള്‍ട്ടയും മടക്കി അയച്ച അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സ്‌പെയിന്‍ തയാറായതിനെ പ്രശംസിച്ചുകൊണ്ടാണ് റെഡ് ക്രോസ് ഇക്കാര്യം വ്യക്തമാക്കിയത്.

മാനുഷിക മൂല്യങ്ങള്‍ അവസാനിച്ചിട്ടില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു സ്‌പെയിന്‍ എന്ന് റെഡ് ക്രോസ് വക്താവ് എല്‍ഹാദി പറഞ്ഞു. 66 മില്യണ്‍ ജനങ്ങള്‍ ഇപ്പോള്‍ ലോകത്താകമാനം അഭയാര്‍ത്ഥികളാണെന്നും ഇവര്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടി അലയുകയും നമ്മുടെ പിന്തുണ തേടുകയുമാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ നമ്മുടെ ഐക്യദാര്‍ഢ്യം തേടുന്നുണ്ടെന്നും യൂറോപ്പടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നമ്മള്‍ അതാണ് പ്രതീക്ഷിക്കുന്നതെന്നും റെഡ് ക്രസന്റ്,റെഡ് ക്രോസ് വക്താക്കള്‍ പറഞ്ഞു.

106 അഭയാര്‍ത്ഥികളുമായി ഇറ്റലി മടക്കി അയച്ച അക്വാറിയസ് കപ്പല്‍ കഴിഞ്ഞ ദിവസം സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തെത്തിയിരുന്നു. മൂന്ന് കപ്പലുകളിലായി ആകെ 630 കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമാണ് സ്‌പെയിനിലെത്തിയിരുന്നത്.

 

Related Articles