Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹ സൗഹൃദങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് രാഷ്ട്ര രക്ഷക്ക് കരുത്ത് പകരുക

ഷാര്‍ജ: വൈവിധ്യങ്ങള്‍ കൊണ്ട് സൗരഭ്യം പടര്‍ത്തിയ ഇന്ത്യയുടെ വീണ്ടെടുപ്പിനും ഭരണ ഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ സംരക്ഷണ ത്തിനും സ്‌നേഹ സൗഹൃദങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് രാഷ്ട്ര രക്ഷക്ക് കരുത്ത് പകരണ മെന്ന് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിനോടനു്ബന്ധിച്ച്

‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തെ ആസ്പദമാക്കി ഷാര്‍ജ SKSSF നടത്തിയ മനുഷ്യ ജാലിക അഭിപ്രായപ്പെട്ടു. ജനാധിപത്യ പ്രക്രിയകളും നിയമ നിര്‍മാണ സഭകളും വെറുപ്പിന്റെ രാഷ്ട്രീയം പിടിച്ചടക്കിയത് പോലെ ഒടുക്കം രാജ്യത്തിന്റെ ഉന്നതമായ നീതി പീഠത്തിലിരിക്കുന്നവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്ന് പറയേണ്ടി വന്ന ദുരന്ത പൂര്‍ണ്ണമായ വര്‍ത്തമാന പരിസരത്ത് നിന്നും ഭരണ ഘടനയുടെ തൂണുകള്‍ക്ക് ബലമുണ്ടാവാന്‍ ഒരേ മനസ്സോടെ നിലകൊണ്ട മഹത്തായ പാരമ്പര്യം സൃഷ്ടിച്ചെടുക്കാന്‍  ജാലികയില്‍ പ്രതിജ്ഞ എടുത്തു.

SYS സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍  ജാലിക സന്ദേശം നല്‍കി
സംസ്ഥാന പ്രസിഡന്റ് ജംഷാദ് ഹുദവി ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ:വൈ എ. റഹീം ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

രമേശ് പയ്യന്നൂര്‍ ( പ്രോഗ്രാം ഡയറക്ടര്‍,ഏഷ്യനെറ്റ് റേഡിയോ ), സയ്യിദ് ശുഹൈബ് തങ്ങള്‍ ( പ്രസിഡന്റ്, SKSSF UAE),ബിജു സോമന്‍ ( ജനറല്‍ സെക്രട്ടറിഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), അഹ്മദ് സുലൈമാന്‍ ഹാജി (പ്രസിഡന്റ് ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഷാര്‍ജ), അബ്ദുല്ല ചേലേരി (ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഷാര്‍ജ),അബ്ദുല്ല മല്ലിച്ചേരി ( ജനറല്‍ സെക്രട്ടറി  KMCC ഷാര്‍ജ) എന്നിവര്‍ ജാലികക്ക് ആശംസകള്‍ നേര്‍ന്നു.

മുസ്തഫ മുട്ടുങ്ങല്‍, അബ്ദുല്‍ റസാഖ് വളാഞ്ചേരി, അബ്ദുല്‍ റസാഖ് തുരുത്തി, മൊയ്തു സിസി, ഹാഫിള് ത്വാഹാ സുബൈര്‍ ഹുദവി, ഡോ: ഹാരിസ് ഹുദവി , ഹകീം ടി പി കെ, ഷാഹുല്‍ ഹമീദ് ചെമ്പരിക്ക, അഷ്‌റഫ് ദേശമംഗലം,ഫൈസല്‍ പയ്യനാട്, ശാകിര്‍ ഫറോക്ക്, ഷംസുദ്ദീന്‍ കൈപ്പുറം, ഇസ്മായില്‍ കൈപ്പ മംഗലം,അലി കണ്ണൂര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് കുന്നക്കാവ് സ്വാഗതവും സുഹൈല്‍ വലിയ നന്ദിയും പറഞ്ഞു

 

Related Articles