Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹം കൊണ്ട് പ്രവാചകന്‍ ശത്രുക്കളെ കീഴ്‌പ്പെടുത്തി: എം.ഐ അബ്ദുല്‍ അസീസ്

മനാമ: സ്‌നേഹം കൊണ്ട് പ്രവാചകന്‍ തന്റെ ശത്രുക്കളെ കീഴ്‌പ്പെടുത്തുകയും അവരെ തന്റെ അനുയായികളാക്കിത്തീര്‍ക്കുകയും ചെയ്‌തെന്ന് എം.ഐ അബ്ദുല്‍ അസീസ് പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ‘പ്രവാചക ദര്‍ശനത്തിന്റെ കാലികത’ എന്ന വിഷയത്തില്‍ മനാമ അല്‍റജ സ്‌കൂളില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹവര്‍ത്തിത്വവും സഹിഷ്ണുതയുമാണ് പ്രവാചക ദര്‍ശനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും സ്‌നേഹത്തിലുന്നിയ നിലപാടുകളിലൂടെയാണ് പ്രവാചകന്‍ തന്റെ ദൗത്യം നിറവേറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും  മുദ്ര പ്രവാചകന്റെയും അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ക്കും മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ അന്ധമായാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. സമകാലിക ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങള്‍ക്ക് സമാധാനവും സ്വസ്ഥതയും സാധ്യമാക്കുന്നതിനും എല്ലാവരും ഒന്നിച്ച് നിന്ന് ശ്രമിക്കേണ്ട കാലഘട്ടമാണിത്. യുദ്ധങ്ങളുടെയും സംഘട്ടനത്തിന്റെയും മറവില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുന്നതും ഉപരോധത്തിന്റെ മറവില്‍ സിവിലിയന്‍മാരെ കുരുതിക്ക് കൊടുക്കുന്നതും പരിഷ്‌കൃത സമൂഹം ഇന്നും നാഗരികതയുടെ ഭാഗമായി കാണുന്നു. എന്നാല്‍ മദീനയോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന മക്കക്കാര്‍ക്ക് ക്ഷാമം ബാധിച്ചപ്പോള്‍ അവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ പ്രവാചകനെടുത്ത നടപടി ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും നിദര്‍ശനമാണ്. പ്രവാചക സ്‌നേഹമെന്നത് അദ്ദേഹം നമുക്ക് വെട്ടിത്തെളിയിച്ചു തന്ന സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും സഹിഷ്ണുതയുടെയും പാത പിന്തുടര്‍ന്ന് ജീവിക്കുന്നതിന്റെ പേര് കൂടിയാണെന്നും അദ്ദേഹം സദസ്സിനെ ഓര്‍മിപ്പിച്ചു.
ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ യൂനുസ് സലീം പ്രാര്‍ഥന നിര്‍വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി വി.പി ശൗക്കത്തലി സ്വാഗതവും വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി സമാപനവും നിര്‍വഹിച്ചു. പരിപാടിക്ക് എ.എം ഷാനവാസ്, എം. ബദ്‌റുദ്ദീന്‍, പി.എസ്.എം ശരീഫ്, സി. ഖാലിദ്, ഇ.കെ സലീം എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles