Current Date

Search
Close this search box.
Search
Close this search box.

സ്‌കോട്ട്‌ലാന്‍ഡ് പോലീസ് ഹിജാബ് യൂണിഫോമിന്റെ ഭാഗമാക്കി

ലണ്ടന്‍: മുസ്‌ലിം സമുദായത്തിലെ സ്ത്രീ പോലീസുകാര്‍ക്ക് തങ്ങളുടെ യൂണിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കാമെന്ന് സ്‌കോട്ട്‌ലാന്‍ഡ് പോലീസ് വ്യക്തമാക്കി. സേനയില്‍ മുസ്‌ലിം സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കലാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. പോലീസുകാര്‍ക്കും ഓഫീസര്‍മാര്‍ക്കും മതപരമായ ശിരോവസ്ത്രം ധരിക്കാന്‍ നേരത്തെ ഇളവുണ്ടായിരുന്നെങ്കിലും ഈ പ്രഖ്യാപനം ഹിജാബ് ഉപയോഗിക്കാനുള്ള ഔദ്യോഗിക അംഗീകാരമാണ്.
പോലീസ് സേന അവര്‍ സേവനം ചെയ്യുന്ന വിഭാഗത്തിന്റെ പ്രതിനിധികളായിരിക്കണെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ഫില്‍ ഗോംലി പറഞ്ഞു. ലണ്ടലിനെ മെട്രോ പൊളിറ്റന്‍ പോലീസ് 10 വര്‍ഷം മുമ്പ് ഹിജാബ് യൂണിഫോമിന്റെ ഭാഗമായി അംഗീകരിച്ചിരുന്നു. പുതിയ തീരുമാനം കൂടുതല്‍ വൈവിധ്യം കൊണ്ടുവരുമെന്നും ഗോംലി പറഞ്ഞു.
സ്‌കോട്ടിഷ് പോലീസ് മുസ്‌ലിം അസോസിയേഷന്‍ ചെയര്‍മാന്‍ ഫഹദ് ബഷീര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള ക്രിയാത്മകമായ ഒരു കാല്‍വെപ്പാണിത്. സ്‌കോട്ട്‌ലാന്‍ഡിലെ വ്യത്യസ്തങ്ങളായ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പോലീസ് സ്വീകരിക്കുന്ന ക്രിയാത്മകമായ നടപടി തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മുസ്‌ലിംകളിലും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലും പെട്ട സ്ത്രീകള്‍ക്ക് പോലീസില്‍ ചേരുന്നതിന് തീരുമാനം കൂടുതല്‍ പ്രചോദനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles