Current Date

Search
Close this search box.
Search
Close this search box.

സ്‌കിഫ് സ്‌കോളര്‍ഷിപ്പ് മീറ്റ് 2016 സമാപിച്ചു

തൃശൂര്‍: കേരളത്തിലെ വിദ്യാഭ്യാസ  ആരോഗ്യ  സാമൂഹ്യ മേഖലയിലെ സജീവ സാന്നിധ്യമായ സൗദി കേരള ഇസ്‌ലാമിക് ഫോറവും (SKIF) എസ്.ഐ.ഒയും സംയുക്തമായി സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പ് മീറ്റ് സമാപിച്ചു. 30 വര്‍ഷത്തിലധികമായി വിദ്യാഭ്യാസ  ആരോഗ്യ  സാമൂഹ്യ മേഖലയില്‍ സജീവ സാന്നിധ്യമായ സ്‌കിഫ് വര്‍ഷം തോറും പ്രൊഫെഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന തിരഞ്ഞെടുത്ത നിര്‍ധനരായ 100 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത്. തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ വെച്ച് നടന്ന മീറ്റ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സുഹൈബ് സി.ടി ഉല്‍ഘാടനം ചെയ്തു. വൈജ്ഞാനിക മേഖലയില്‍ ഉറച്ച കാല്‍വെപ്പോടെ മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയേണ്ടതുണ്ട്. വിജ്ഞാനീയങ്ങളുടെ ചരിത്രത്തെ കുറിച്ചും പ്രബുദ്ധ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പണ്ഡിതന്‍മാര്‍ ചരിത്രത്തില്‍ നിര്‍വഹിച്ച പങ്കിനെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങളുണ്ടാകണം. വിദ്യ അതിന്റെ ആദ്യ ഉറവിടങ്ങളില്‍ നിന്ന് തന്നെ നേടാനാവണം വിദ്യാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍, ഉന്നത വിദ്യാഭ്യാസം മൂല്യചുതി നേരിട്ടുകൊണ്ടിരിക്കുന്നു എന്ന് വ്യാപകമായി വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സമൂഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് ചെയ്യാനുണ്ടെന്നും അത്തരം ശ്രമങ്ങള്‍ക്ക് മുതല്‍കൂട്ടും പ്രചോദനവുമാണു സ്‌കിഫ് പോലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ അദേഹം ഒര്‍മിപ്പിച്ചു. മീറ്റില്‍ വിവിധ സെഷനുകളിലായി SKIFപ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്റ്റര്‍ കെ.ടി ഹുസൈന്‍, സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നിസാര്‍ കെ.എസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവദിച്ചു. SKIFകോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖത്തീബ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.എം അമീന്‍ സമാപനം നിര്‍വഹിച്ച പരിപാടിക്ക് കെ.വി മുഹമ്മദ്, അംജദ്അലി, കുഞ്ഞിവാപ്പു പെരുമ്പിലാവ്, അര്‍ഫദ്, ഫൈസല്‍ വയനാട്, വസീം, സിന്‍സില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles