Current Date

Search
Close this search box.
Search
Close this search box.

സ്വേച്ഛാധിപതിയല്ല, നാടിന്റെ രക്ഷകനാണ് ഞാന്‍: ബശ്ശാറുല്‍ അസദ്

ദമസ്‌കസ്: താന്‍ സ്വേച്ഛാധിപതിയും ക്രൂരനും സിവിലിയന്‍മാരെ ബോധപൂര്‍വം കൊലചെയ്യുന്നവനുമാണെന്നുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. രാജ്യത്തെ ഭീകരതയില്‍ നിന്നും വൈദേശിക ഇടപെടലില്‍ നിന്നും സംരക്ഷിക്കുകയും അതിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുകയും ചെയ്ത വ്യക്തിയായി ചരിത്രത്തില്‍ വിലയിരുത്തപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അമേരിക്കന്‍ ചാനലായ ‘എന്‍.ബി.സി. ന്യൂസിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് കൊട്ടാരത്തില്‍ വെച്ചാണ് അഭിമുഖം നടന്നത്. അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ വ്യാഴാഴ്ച്ച രാവിലെയാണ് ചാനല്‍ അതിന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. ഭീകരരില്‍ നിന്ന് നിങ്ങളുടെ നാടിനെ നിങ്ങള്‍ സംരക്ഷിക്കുകയും അവരെ കൊലപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ക്രൂരനല്ല, ദേശസ്‌നേഹിയാണെന്നും അസദ് അഭിമുഖത്തില്‍ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് വിദേശകാര്യ നയത്തില്‍ വേണ്ടത്ര പ്രാവീണ്യമില്ലെന്നും അസദ് ആരോപിച്ചു. അമേരിക്കയെ സംബന്ധിച്ചടത്തോളം ഏറെ അപകടം സൃഷ്ടിക്കുന്ന ഒന്നാണതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ നയത്തില്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരിചയക്കുറവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ‘ആര്‍ക്കാണ് പ്രാഗല്‍ഭ്യമുള്ളത്? ഒബാമക്കോ? ജോര്‍ജ് ബുഷിനോ? ക്ലിന്റണോ? ഇവരില്‍ ഒരാള്‍ക്കും തന്നെ പ്രാഗല്‍ഭ്യമില്ല’ എന്ന് അസദ് മറുപടി നല്‍കി.

Related Articles