Current Date

Search
Close this search box.
Search
Close this search box.

സ്വാശ്രയ മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണം: എസ്.ഐ.ഒ

കോഴിക്കോട്: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ സ്വാശ്രയ മേഖലയില്‍ സമഗ്രമായ നിയമ നിര്‍മ്മാണം നടത്തണമെന്ന എസ്.ഐ.ഒ അടക്കമുള്ള സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നിന്ന മാറി മാറി വന്ന സര്‍ക്കാറുകളും ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. സ്വാശ്രയ മാനേജ്‌മെന്റുകളെ നിലക്ക് നിര്‍ത്താന്‍ പിണറായി  സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണമെന്നും ജിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സമദ് കുന്നക്കാവ് ഉദ്ഘാടനവും എസ്.ഐ.ഒ ജില്ല പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷതയും വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം റഹീം ചേന്ദമംഗല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അന്‍വര്‍ കോട്ടപ്പള്ളി സ്വാഗതവും കാമ്പസ് സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു. കൂട്ടായ്മക്ക് മുമ്പ് നടന്ന പ്രകടനത്തിന് ജില്ലാ സെക്രട്ടറി അബ്ദുല്‍ വാഹിദ്, ജില്ലാ സമിതി അംഗങ്ങളായ ഷഹീന്‍ അബ്ദുള്ള, റസല്‍ പുറക്കാട്, ഷാക്കിര്‍ പുറക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles