Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയെ കുറിച്ച സങ്കല്‍പത്തില്‍ കാലികമായ മാറ്റത്തിന് സമുദായം തയ്യാറാവണം: വിമണ്‍സ് കൊളോകിയം

കോഴിക്കോട്: സ്ത്രീയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ കാലികമായ മാറ്റത്തിന് മുസ്‌ലിം സമുദായം തയ്യാറാവണമെന്ന് ജിഐഒ കേരള സംഘടിപ്പിച്ച മുസ്‌ലിം വിമണ്‍സ് കൊളോകിയം ആവശ്യപ്പെട്ടു. മുസ്‌ലിം സ്ത്രീയെ പരിരക്ഷിക്കുന്നതാകണം ശരീഅത്തെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ അഭിഭാഷക ഫ്ലാവിയ ആഗ്‌നെസ് പറഞ്ഞു. ഇസ്‌ലാമോഫോബിയയുടെ പേരില്‍ മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ഫ്‌ലേവിയ ആഗ്‌നെസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് സലീം മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം സ്ത്രീയെ സംരക്ഷിക്കാനെന്ന പേരില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കാനാണ് നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് അധ്യക്ഷനായിരുന്നു. അഡ്വ. നൂര്‍ബിനാ റഷീദ്, ഫാത്തിമ തഹ്‌ലിയ എന്നിവര്‍ സംസാരിച്ചു.

Related Articles