Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി വാട്ടര്‍ ഹാര്‍വെസ്റ്റിങ്,വേസ്റ്റ് മേനേജ്‌മെന്റ് ശില്പശാല സമാപിച്ചു

പാലക്കാട്: സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ആന്റ് വേസ്റ്റ് മേനേജ്‌മെന്റ് ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മൊയ്‌നുദ്ദീന്‍ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായ പദ്ധതികളില്ലാത്തതും, സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കാനുള്ള ഇഛാശക്തിയില്ലാത്തതുമാണ് കേരളം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്ന്. ഇതിന് പ്രായോഗികമായി എങ്ങനെ പരിഹാരം കാണാം എന്നതിന് ചില മാതൃകകള്‍ സമര്‍പ്പിക്കുക എന്നതാണ് സോളിഡാരിറ്റി ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ധാരാളം മഴ പെയ്യുന്ന കേരളത്തില്‍ ജലം സംഭരിച്ച് വെക്കുന്ന സംസ്‌കാരം വളര്‍ത്തിക്കൊണ്ട് വരാന്‍ സോളിഡാരിറ്റി പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഡോ: വി. എം . നിഷാദ് അദ്ധ്യക്ഷത വഹിച്ചു. വേസ്റ്റ് മേനേജ്‌മെന്റ് ആന്റ് ബയോബിന്‍ മോഡല്‍ ഓഫ് കമ്പോസിന്‍ എന്ന വിഷയത്തില്‍ കേരള അഗ്രി.യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ മഹേഷ് മോഹന്‍ വിഷയമവതരിപ്പിച്ചു.

വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ,വെല്‍ റീച്ചാര്‍ജിംഗ് എന്ന വിഷയത്തില്‍ കഞഠഇ പ്രൊജക്ട് ഡയറക്ടര്‍ ടി.ലളിതന്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള സമാപന പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ലുഖുമാന്‍ ആലത്തൂര്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് ആലവി നന്ദിയും പറഞ്ഞു. നൗഷാദ് ഇബ്രാഹിം, ഷാകിര്‍ അഹമ്മദ്, ഷക്കീര്‍ പുതുപ്പള്ളിതെരവ്, റിയാസ് മേലേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles