Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി യൂത്ത് മീറ്റും മുഹര്‍റം നോമ്പ് തുറയും

എടത്തനാട്ടുകര: ‘മുഹര്‍റം; വിമോചനത്തിലേക്കുള്ള പ്രതീക്ഷ’ എന്ന ക്യാമ്പയിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സോളിഡാരിറ്റി നടത്തുന്ന യൂത്ത് മീറ്റിന്റേയും മുഹര്‍റം നോമ്പ് തുറയുടേയും പാലക്കാട് ജില്ലാ ഉദ്ഘാടനം എടത്തനാട്ടുകര യത്തീംഖാന മസ്ജിദു റവാഹയില്‍ വച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി.പി. യൂനുസ് നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി ജംഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അലനല്ലൂര്‍ കേരളോത്സവത്തില്‍ നീന്തല്‍ മത്സരങ്ങളിലെ വ്യക്തിഗത ചാമ്പ്യനായ ഫര്‍ഷാദ് കൈപ്പുള്ളിക്ക് യൂനിറ്റിന്റെ സ്‌നേഹോപഹാരം യൂനിറ്റ് പ്രസിഡന്റ് മിസ്ഫര്‍. ടി.കെ. നല്‍കി ആദരിച്ചു ഏരിയ പ്രസിഡന്റ് ടി.പി. സ്വാലിഹ് സ്വാഗതവും, ഫറാഷ് നന്ദിയും അറിയിച്ചു.

Related Articles