Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: 2016ലെ സോളിഡാരിറ്റി മാധ്യമ അവാര്‍ഡിന് വി.പി. നിസാറിനേയും ജെയ്‌സണ്‍ മണിയങ്ങാട്ടിനേയും തെരഞ്ഞെടുത്തു. കേരളത്തിലെ ആദിവാസികളില്‍ നിന്നും വിദ്യാഭ്യാസപരമായി മുന്നേറിയവരെക്കുറിച്ച് മംഗളം മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ വി.പി നിസാര്‍ തയ്യാറാക്കി മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ‘ഊരുകളിലുമുണ്ട് ഉജ്വല രത്‌നങ്ങള്‍’ എന്ന പരമ്പരക്കാണ് പത്രമാധ്യമ അവാര്‍ഡ്. വയനാട്ടിലെ ആദിവാസി ഭൂമി അപഹരിക്കലിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍  റിപ്പോര്‍ട്ടര്‍ ജെയ്‌സണ്‍ മണിയങ്ങാട്ട് തയ്യാറാക്കി ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ച ‘തോല്‍ക്കുന്ന ജനത’ എന്ന വീഡിയോ റിപ്പോര്‍ട്ടിനാണ് ദൃശ്യ മാധ്യമ അവാര്‍ഡ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സി.എല്‍. തോമസ്, എന്‍.പി.രാജേന്ദ്രന്‍, പ്രൊഫ. യാസീന്‍ അശ്‌റഫ്, വിധുവിന്‍സന്റ്, പി.ബാബുരാജ്, വി.എം.ഇബ്രാഹിം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 10000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് 2017 മെയ് 18ന് കോഴിക്കോട് നടക്കുന്ന യൂത്ത് സ്പ്രിംങ് ഫിലിം ഫെസ്റ്റിവെല്‍ സമാപന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

Related Articles