Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചു

കോഴിക്കോട്: സോളിഡാരിറ്റിയും പീപ്പിള്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരണങ്ങളും, കാര്‍ഷിക സംരംഭങ്ങളുടെ ഡോക്യുമെന്റേഷനും ആരംഭിച്ചു. സംസ്ഥാനത്തുടനീളം 100 ഫാര്‍മേഴ്‌സ് ക്ലബ്ബുകളാണ് ആദ്യഘട്ടത്തിലാരംഭിക്കുക.

യുവാക്കളുടെ ക്രിയാശേഷി ഫലപ്രദമായി വിനിയോഗിച്ച് കേരളത്തില്‍ ഉല്‍പാദക സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരികയും അതിലൂടെ നിരവധി പേരെ ഉപജീവന മാര്‍ഗം കണ്ടെത്താന്‍ സഹായിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. ഫാര്‍മേഴ്‌സ് ക്ലബ്ബുകളിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങളുടെ വിപണനത്തിനായി മാര്‍ക്കറ്റിംഗ് ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും, ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍ ചേര്‍ന്ന് വിവിധ സോണുകളില്‍ ഫെഡറേഷനുകളും, സംസ്ഥാനാടിസ്ഥാനത്തില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനും രൂപീകരിക്കും.

പ്രസ്തുത പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കൊണ്ടോട്ടി, ചേളാരി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘാടകസംഘം സന്ദര്‍ശനം നടത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം തുടരും. നിലവില്‍ വിജയകരമായി നടന്നു വരുന്ന കൃഷിയും കര്‍ഷകരുടെ അനുഭവങ്ങളും ഡോക്യുമെന്റ് ചെയ്യുകയും പഠനാവശ്യാര്‍ഥം ലഭ്യമാക്കുകയും ചെയ്യും. ഡയറി ഫാമിംഗ്, തേനീച്ച കൃഷി എന്നിവയുടെ ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കി. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മൊയ്‌നുദ്ദീന്‍ അഫ്‌സല്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ നിഷാദ് വി.എം, സോളിഡാരിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി ജബ്ബാര്‍ പെരിന്തല്‍മണ്ണ എന്നിവരാണ് സന്ദര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Related Articles