Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി നാത്തൂനിപ്പാടം ക്ഷേമവികസന പദ്ധതി പ്രഖ്യാപിച്ചു

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ട് ജില്ലാതല പ്രഖ്യാപനം നാത്തൂനിപ്പാടത്ത് സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ നിര്‍വഹിച്ചു. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കോര്‍പറേഷനിലെ കുണ്ടായിത്തോടിന് സമീപത്തെ നാത്തൂനിപ്പാടത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ളതാണ് പദ്ധതി. മിടുക്കരായ വിദ്യാര്‍ഥികളുടെ പഠനച്ചെലവ്‌വഹിക്കല്‍, ഗൈഡന്‍സ് ക്ലാസുകള്‍, രോഗികള്‍ക്കുള്ള ദൈനംദിന ചികിത്സാസഹായം, ആരോഗ്യബോധവത്കരണ ക്ലാസുകള്‍, കൗണ്‍സലിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ പദ്ധതിയിലെ പ്രധാന ഇനങ്ങളാണ്. പദ്ധതിയുടെ കരടുരൂപം ജില്ലാ സേവന സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്‌നു ഹംസ അവതരിപ്പിച്ചു. ഉമ്മര്‍കോയ, ഖയ്യും ഫറോഖ്, നഈം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.സി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. അശ്കറലി സ്വാഗതവും ശജനാസ് നന്ദിയും പറഞ്ഞു.

Related Articles