Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി ഖുദ്‌സ് ഐക്യദാര്‍ഢ്യദിനം ആചരിക്കും

കോഴിക്കോട്: ഫലസ്ത്വീനില്‍ ഇസ്രയേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അധിനിവേശഭീകരതക്കെതിരില്‍ ആഗസ്റ്റ് 4 വെള്ളി ഖുദ്‌സ് ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാന്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വിശുദ്ധ ഭൂമിയായ ബൈത്തുല്‍ മഖ്ദിസിലും മസ്ജിദുല്‍ അഖ്‌സയിലും പ്രാര്‍ഥനക്കും തീര്‍ഥാടനത്തിനുമുള്ള ഫലസ്ത്വീനികളുടെ അവകാശം തടഞ്ഞുകൊണ്ട് ഇസ്രയേല്‍ നടത്തികൊണ്ടിരിക്കുന്ന ഉപരോധത്തില്‍ പ്രതിഷേധിച്ചാണ് ഖുദ്‌സ് ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നത്. ഇസ്രയേലുമായി ഇന്ത്യ എക്കാലവും പുലര്‍ത്തിപോന്ന നയസമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായി മോദിസര്‍ക്കാര്‍ സ്വീകരിക്കുന്ന സയണിസ്റ്റ് അനുകൂല നിലപാടിനെതിരെ സാംസ്‌കാരിക, രാഷ്ട്രീയ, മനുഷ്യാവകാശ മേഖലയില്‍ നിന്നുള്ള പ്രതിഷേധങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ആഗസ്റ്റ് നാലിന് കോഴിക്കോട് ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി ഏരിയ, പ്രാദേശിക തലങ്ങളില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു ജന. സെക്രട്ടറി ഉമര്‍ ആലത്തൂര്‍, വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ്, സെക്രട്ടറിയേറ്റംഗങ്ങളായ ടി. ശാക്കിര്‍, എസ്.എം. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles