Current Date

Search
Close this search box.
Search
Close this search box.

സൈന്യത്തിന്റെ ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: എല്ലാ വര്‍ഷവും ജൂലൈ 15 അട്ടിമറി ശ്രമം ചെറുത്തവരുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ഭരണകൂടം സായുധ സേനക്ക് പുതിയ ഘടന നിര്‍ണയിച്ചിട്ടുണ്ടെന്നും അതില്‍ പുതുരക്തം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്ര സംവിധാനങ്ങള്‍ സമാന്തര ഘടനയുടെ ആളുകളില്‍ നിന്ന് ശുദ്ധീകരിക്കുന്നത് തുടരുമെന്നും ആവശ്യമെങ്കില്‍ അടിയന്തിരാവസ്ഥ നീട്ടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അങ്കാറയില്‍ പ്രസിഡന്റിന്റെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ജൂലൈ 15ന് ജനാധിപത്യത്തിന് വേണ്ടി രക്തസാക്ഷികളായവരെ വരും തലമുറ വിസ്മരിക്കരുത്. എല്ലാ വര്‍ഷവും അവരെ അനുസ്മരിക്കാന്‍ നാം തീരുമാനിക്കുയാണ്. ചരിത്രം സൃഷ്ടിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്ന ജനതയാണ് തുര്‍ക്കിയിലേതെന്ന് അവര്‍ ഒരിക്കല്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നു എന്നും അദ്ദേഹം വിവരിച്ചു. പത്ര സമ്മേളനത്തില്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം സൈനിക മേധാവി ഖലൂസി അകാര്‍, പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം തുടങ്ങിയവരും ഏതാനും മന്ത്രിമാരും പങ്കെടുത്തിരുന്നു.
സൈനിക അട്ടിമറി ശ്രമത്തിന് ശേഷം 14,000 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊല്ലപ്പെട്ടവരുടെ എണ്ണം 246 ആയിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ സൂചിപ്പിച്ചു. കൂടുതല്‍ ക്ഷമയും ധൈര്യവും പ്രകടിപ്പിക്കേണ്ട സങ്കീര്‍ണമായ ഒരു ഘട്ടമാണിതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജനങ്ങളോട് മൈതാനങ്ങളില്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രകടനങ്ങള്‍ തുടരാനും ആഹ്വാനം ചെയ്തു.

Related Articles