Current Date

Search
Close this search box.
Search
Close this search box.

‘സൈത്തൂന’യെ കടലില്‍ തടയുമെന്ന് ഇസ്രയേല്‍ ഭീഷണി

തെല്‍അവീവ്: ഗസ്സക്ക് മേലുള്ള ഉപരോധം ഭേദിക്കാനെത്തുന്ന വനിതാ ആക്ടിവിസ്റ്റുകളുടെ ‘സൈത്തൂന’ ബോട്ടിനെ ഉപരോധം ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് തെല്‍അവീലുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. ഇസ്രയേല്‍ നാവിക സേന ബോട്ടിനെ തടഞ്ഞ് അഷ്ദൂദ് തുറമുഖത്തേക്ക് നീക്കുമെന്ന് റിപോര്‍ട്ട് സൂചിപ്പിച്ചു. ബോട്ട് സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുന്നത് തടയാനായിരിക്കും ഇസ്രയേല്‍ നാവിക സേന ആദ്യം ശ്രമിക്കുകയെന്നും അതിന് തയ്യാറാകുന്നുന്നില്ലെങ്കില്‍ അതിന്റെ സഞ്ചാരം തടസ്സപ്പെടുത്തി അഷ്ദൂദ് തുറമുഖത്തേക്ക് മാറ്റുകയാണ് ചെയ്യുക. അതോടൊപ്പം തന്നെ ബോട്ടിലുള്ള ആക്ടിവിസ്റ്റുകളെ ചോദ്യം ചെയ്യുമെന്നും അവരെ ഇസ്രയേലിന് പുറത്തേക്ക് കടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഇറ്റലിയിലെ മെസ്സീനയില്‍ നിന്നും പുറപ്പെട്ട ബോട്ട് സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനും ഇന്ധനം നിറക്കുന്നതിനുമായി ക്രീറ്റ് ദ്വീപില്‍ നങ്കൂരമിട്ടിരുന്നു. ഫ്രീഡം ഫ്‌ളോട്ടില്ലയുടെ ഭാഗമായിട്ടുള്ള ഈ യാത്രയില്‍ മുപ്പത് വനിതാ ആക്ടിവിസ്റ്റുകളാണ് പങ്കെടുക്കുന്നത്. എന്തുതന്നെ സംഭവിച്ചാലും ഗസ്സയിലെത്തണമെന്ന മോഹത്തോടെയാണ് അവര്‍ യാത്ര പുറപ്പെട്ടിട്ടുള്ളത്. തങ്ങളുടെ യാത്രക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് ഇസ്രയേലിനോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles