Current Date

Search
Close this search box.
Search
Close this search box.

സെന്‍കുമാറിന്റെ കാലത്ത് മുസ്‌ലിംകള്‍ക്കെതിരെ എടുത്ത കേസുകള്‍ പുനപരിശോധിക്കണം

തിരുവനന്തപുരം: ഉന്നത പൊലീസ് മേധാവി സ്ഥാനത്തും വിരമിച്ച ശേഷം മുസ്‌ലിം ജനവിഭാഗത്തെ അടച്ചാക്ഷേപിച്ചും അപമാനിച്ചും തെറ്റിദ്ധാരണയുണ്ടാക്കുന്ന അഭിമുഖം നല്‍കിയ സെന്‍കുമാര്‍ മേധാവി ആയിരുന്ന കാലത്ത് മുസ്‌ലിംകള്‍ക്കെതിരെ എടുത്ത കേസുകള്‍ പുനഃപരിശോധിക്കണമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കോഴിക്കോട്ട് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണശാലകളില്‍ റെയ്ഡ് നടത്തി തീവ്രവാദവുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടന്നതും, തേജസ് ദിനപത്രത്തിനെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതും അക്കാലത്താണ്. പല ഇസ്‌ലാമിക പ്രസാധകരുടെയും പുസ്തകങ്ങള്‍ക്കുമേല്‍ സംശയത്തിന്റെ കരിനിഴല്‍ പരത്തി ഇതര ജനവിഭാഗങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ അന്ന് പൊലീസ് ശ്രമം നടത്തിയത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നീതിന്യായ സംവിധാനങ്ങളിലും ക്രമസമാധാനപാലകരിലും പൗരന്മാര്‍ക്ക് ഉണ്ടാവേണ്ട സ്വാഭാവികവിശ്വാസം തകര്‍ക്കുന്ന ഈ നടപടികള്‍ പുനഃപരിശോധിച്ച് ഉറപ്പ് വരുത്തി ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തിന്റെ ആശങ്കകള്‍ക്ക് തീര്‍പ്പുകല്‍പിക്കണമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. അഡ്വ. എസ്. ഷാനവാസ്, അഡ്വ. എം.കെ. ഹരികുമാര്‍, അഡ്വ. ഇര്‍ഷാദ് റഹ്മാന്‍, പി.കെ. അബ്ദുറഹമാന്‍, എ.എം. നദ്‌വി എന്നിവര്‍ സംസാരിച്ചു.

Related Articles