Current Date

Search
Close this search box.
Search
Close this search box.

സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ്; കോടതി വിധി ജനകീയ സമരങ്ങളുടെ വിജയം – സോളിഡാരിറ്റി

കോഴിക്കോട്: സ്വകാര്യ ബസുകള്‍ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്ന സുപ്രീംകോടതി വിധി ജനകീയ സമരങ്ങളുടെ വിജയമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദുറഹ്മാന്‍ പറഞ്ഞു. ലിമിറ്റഡ് സ്‌റ്റോപ്പിന് മുകളിലുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.സിക്ക് മാത്രമായി പരിമിതപ്പെടുത്തിയ കഴിഞ്ഞ സര്‍ക്കര്‍ തീരുമാനം മാറ്റമില്ലാതെ തുടര്‍ന്നുപോകുമെന്ന് പ്രത്യാശിക്കുന്നു. സ്വകാര്യ ബസ്സ് ലോബികളുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങാതെ സര്‍ക്കാര്‍ ആര്‍ജവത്തോടെ മുന്നോട്ടുപോവുകയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സിയേയും പൊതു ഗതാഗത മേഖലയെയും സംരക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ഹ്രസ്വദൂര യാത്രക്കാരെയും വിദ്യാര്‍ഥികളെയും ഒഴിവാക്കിയും യാത്രക്കാരില്‍ നിന്ന് ഫെയര്‍സ്‌റ്റേജിന്റെ പേരില്‍ അമിത ചാര്‍ജ് ഈടാക്കിയും സ്വകാര്യ ബസുകളുടെ സൂപ്പര്‍ കൊള്ളക്ക് സുപ്രീം കോടതി വിധിയോടെ അറുതി വരുമെന്ന് പ്രത്യാശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles