Current Date

Search
Close this search box.
Search
Close this search box.

സീസി തന്നെ എതിര്‍ക്കുന്നവരെയെല്ലാം ഭീകരപട്ടികയില്‍ ചേര്‍ക്കുന്നു

കെയ്‌റോ: കെയ്‌റോ ക്രിമിനല്‍ കോടതി പ്രഖ്യാപിച്ച 1536 ഈജിപ്തുകാരുടെ പേരുകള്‍ അടങ്ങിയ ‘ഭീകര’ പട്ടിക ചര്‍ച്ചാ വിഷയമായി മാറിയിക്കുന്നു. രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അതിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടികള്‍ ചേര്‍ക്കപ്പെട്ട പ്രമുഖരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ കാമ്പയിനുകളും ശക്തമാണ്.
പലരും കുടുംബസമ്മേതം പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മുസ്‌ലിം ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഖൈറാത് ശാത്വിര്‍, അദ്ദേഹത്തിന്റെ മുഴുവന്‍ മക്കളും ഭാര്യയും സഹോദരങ്ങളും പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാരും ഈജിപ്ത് ഭരണകൂടത്തിന്റെ കണ്ണില്‍ ‘ഭീകരരാണ്’. ഇപ്രകാരം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ്, മുന്‍ അധ്യക്ഷന്‍ മുഹമ്മദ് മഹ്ദി ആകിഫ്, മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി തുടങ്ങിയവരുടെയും മുഴുവന്‍ കുടുംബാംഗങ്ങളും ഭീകരപട്ടികയില്‍ ചേര്‍ക്കപ്പെട്ടവരാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മരണപ്പെട്ട എട്ട് പേരും ഭീകരപട്ടികയില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. അപ്രകാരം ബിസ്സിനസുകാരും മാധ്യമപ്രവര്‍ത്തകരും കലാകാരന്‍മാരും കായികതാരങ്ങളും മതപണ്ഡിതന്‍മാരും ഈ പട്ടികയില്‍ ഉണ്ട്.

Related Articles