Current Date

Search
Close this search box.
Search
Close this search box.

സീനായിലും ഗസ്സയിലും ഫലസ്തീന്‍ രാഷ്ട്രം; പദ്ധതിയുമായി നെതന്യാഹുവും ട്രംപും

തെല്‍അവീവ്: സീനായിലും ഗസ്സയിലുമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള പദ്ധതിയില്‍ ബെന്യമിന്‍ നെതന്യാഹു ഭരമകൂടവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ധാരണയായതായി ഇസ്രയേല്‍ മന്ത്രി അയ്യൂബ് കാറയുടെ ട്വീറ്റ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ പദ്ധതി എന്നാണതിനെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.
”ജൂദിയ സമരിയ പ്രദേശത്തിന് പകരം ഗസ്സയിലും സീനായിലും ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ പദ്ധതി ട്രംപും നെതന്യാഹുവും അംഗീകരിക്കും. ഇങ്ങനെ സുന്നീ സഖ്യവുമായി സമാധാനത്തിന്റെ വഴി തുറക്കും.” എന്നാണ് കാറയുടെ ട്വീറ്റ്. വെസ്റ്റ്ബാങ്കിന് ഇസ്രയേല്‍ നല്‍കിയിരിക്കുന്ന നാമമാണ് ‘ജൂദിയ സമരിയ’ എന്നുള്ളത്. നെതന്യാഹു ട്രംപുമായി ഉന്നതതല കൂടിക്കാഴ്ച്ചക്കായി വാഷിംഗ്ടണില്‍ എത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ ട്വീറ്റ്. അധിനിവിഷ്ട ഭൂമിയിലെ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം, ഇറാന്‍, സിറിയന്‍ യുദ്ധം തുടങ്ങിയ സുപ്രധാനമായ പല വിഷയങ്ങളും കൂടിക്കാഴ്ച്ചയില്‍ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുമായുള്ള ബന്ധം വളരെ യുക്തിപരമായി കൈകാര്യം ചെയ്യുമെന്ന് നെതന്യാഹു യാത്ര തിരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു.

Related Articles