Current Date

Search
Close this search box.
Search
Close this search box.

സിറിയ സ്വതന്ത്രമാകും വരെ ഹിസ്ബുള്ളയും ഇറാനും മേഖലയില്‍ തുടരും

ബെയ്‌റൂത്: ഇറാനും ലബനാനിലെ ഹിസ്ബുള്ളയും ഉടന്‍ സിറിയ വിടില്ലെന്ന് ലബനാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അറിയിച്ചു. സിറിയ തീവ്രവാദികളില്‍ നിന്നും പൂര്‍ണമായി മോചിപ്പിക്കും വരെ തങ്ങള്‍ അവിടെ തുടരുമെന്ന് നബീഹ് ബെരി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ് (ഐസില്‍) അഥവാ ഐ.എസിന്റെ സാന്നിധ്യം അവസാനിപ്പിക്കുകയാണ് ലെബനാന്റെ ലക്ഷ്യമെന്നും അദ്ദേഹം റഷ്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹിസ്ബുള്ളയുടെ സ്വാധീനം സിറിയയില്‍ ഇല്ലായിരുന്നെങ്കില്‍ ഐ.എസ് ലബനാനില്‍ ഉണ്ടാകുമായിരുന്നു. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇറാന്റെയും റഷ്യയുടെയും സായുധ സംഘം സിറിയയില്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിറിയന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് അമേരിക്ക സിറിയയില്‍ സൈന്യത്തെ വിന്യസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles