Current Date

Search
Close this search box.
Search
Close this search box.

സിറിയ: ഉര്‍ദുഗാന്‍,പുടിന്‍,റൂഹാനി ചര്‍ച്ചയില്‍ തീരുമാനമായില്ല

അങ്കാറ: സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ റഷ്യ,ഇറാന്‍ രാഷ്ട്ര നേതാക്കളുമായി നടത്തിയ ചര്‍ച്ച പൂര്‍ണമായും വിജയിച്ചില്ല. വിഷയത്തില്‍ സഹകരിച്ചു പോകാന്‍ തീരുമാനിച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ പൂര്‍ണമായും തീരുമാനമായില്ല. 15 മാസം സഹകരിക്കാനായി തയാറാക്കിയ കരാര്‍ തുടരും.

നിര്‍ണ്ണായകമായ കാര്യങ്ങളില്‍ ഒന്നും യോജിച്ച തീരുമാനമായില്ല. രാജ്യത്തിന്റെ ഭൂപ്രകൃതിയെ നശിപ്പിക്കുന്ന സമഗ്രമായ കടന്നുകയറ്റം അവസാനിപ്പിക്കുന്ന ചര്‍ച്ചകളെല്ലാം ഇറാനും റഷ്യയും നിരസിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമാണ് അങ്കാറയില്‍ വെച്ച് ബുധനാഴ്ച വിഷയം ചര്‍ച്ച ചെയ്തത്. ഇതിനായി പുടിനും റൂഹാനിയും ചൊവ്വാഴ്ച തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തിയിരുന്നു. കഴിഞ്ഞ നവംബറിനു ശേഷം രണ്ടാം തവണയാണ് ഇവര്‍ സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്നത്.

സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ റഷ്യയും ഇറാനും സിറിയന്‍ സര്‍ക്കാരിനെയാണ് പിന്തുണക്കുന്നത്. എന്നാല്‍ തുര്‍ക്കി സിറിയന്‍ സര്‍ക്കാരിന് എതിരാണ്.
നേരത്തെ മൂന്നു നേതാക്കളും റഷ്യയിലെ അസ്താനയില്‍ വെച്ച് വിഷയം ചര്‍ച്ച ചെയ്തിരുന്നു.

 

 

Related Articles