Current Date

Search
Close this search box.
Search
Close this search box.

സിറിയ; അലപ്പൊ പട്ടിണിയുടെ പത്താം നാളിലേക്ക്

അലപ്പൊ: യുദ്ധകെടുതി മൂലം വലയുന്ന സിറിയന്‍ തലസ്ഥാനം അലപ്പോയിലേക്ക് സഹായങ്ങള്‍ എത്തിയിട്ട് പത്ത് ദിവസം കഴിഞ്ഞു. ഭക്ഷണവും മരുന്നുമില്ലാതെ ജനങ്ങള്‍ മരണത്തോട് മല്ലിടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുദ്ധഭൂമിയില്‍ സന്നദ്ധസഹായത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘടനയാവട്ടെ മതിയായ വാഹനങ്ങളും, ഗ്യാസ് മാസ്‌ക്കുകളുമില്ലാതെ വലയുകയാണ്. തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ എല്ലാം തകര്‍ന്ന് തരിപ്പണമായപ്പോള്‍ അവശേഷിച്ച നാമമാത്ര ഉപകരണങ്ങളാണ് ഡോക്ടര്‍മാരും, സന്നദ്ധസഹായ പ്രവര്‍ത്തകരും ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള യു.എന്‍ പദ്ധതിയോട് സഹകരിക്കാന്‍ കിഴക്കന്‍ അലപ്പോയിലെ സര്‍ക്കാര്‍ വിരുദ്ധ പോരാളികള്‍ തയ്യാറായിട്ടുണ്ടെങ്കിലും, റഷ്യയുടെയും സിറിയന്‍ സര്‍ക്കാറിന്റെ അനുമതിക്കായി കാത്ത് നില്‍ക്കുകയാണ് തങ്ങളെന്ന് യു.എന്‍ ഉപദേശകന്‍ ജാന്‍ എഗെലന്റ് പറഞ്ഞു.
ശത്യം കടുത്ത് വരുന്ന ഈ സന്ദര്‍ഭത്തില്‍ ഏകദേശം 275000 ആളുകള്‍ കിഴക്കന്‍ അലപ്പോയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അവസാനമായി കഴിഞ്ഞ നവംബര്‍ 13-നാണ് പ്രദേശത്ത് ഐക്യരാഷ്ട്രസഭയുടെ റേഷന്‍ വിതരണം നടന്നത്. ഉപകരണങ്ങളുടെയും മരുന്നുകളുടെയും ദൗര്‍ലബ്യം മൂലം ഗുരുതരമായി പരിക്കേറ്റ് വരുന്നവരുടെ സര്‍ജ്ജറി നടത്താന്‍ കഴിയാതെ ഡോക്ടര്‍മാര്‍ വിഷമിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെന്ന് ബദല്‍ നൊബേല്‍ സമ്മാന ജേതാവ് റാഇദ് അല്‍സാലിഹ് പറഞ്ഞു.
അതേസമയം മാരക വിഷപദാര്‍ത്ഥങ്ങള്‍ അടക്കം ചെയ്ത പാരച്യൂട്ട് ബോംബുകള്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ചതായും, ഒരുപാടാളുകള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായും അല്‍ജസീറയുടെ അംറ് ഹലബി അലപ്പോയിലെ തഹ്‌റത്ത് അവാദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം പതിവ് പോലെ സിറിയന്‍ സര്‍ക്കാര്‍ അധികൃതര്‍ തള്ളിക്കളഞ്ഞു.

Related Articles