Current Date

Search
Close this search box.
Search
Close this search box.

സിറിയ; അമേരിക്കയും റഷ്യയും സമാധാന പദ്ധതി പ്രഖ്യാപിച്ചു

ജനീവ: സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും പ്രഖ്യാപിച്ചു. അവിടത്തെ റെയില്‍പാളത്തില്‍ വെക്കുന്ന സമാധാനത്തിന്റെ ട്രെയിന്‍ എന്നാണ് പദ്ധതിയെ ഇരുവരും വിശേഷിപ്പിച്ചത്. സിറിയയെ പ്രതിസന്ധിയില്‍ നിന്ന് കരകടത്തലാണ് പദ്ധതിയുടെ ഉദ്ദേശ്യം.
സമാധാന പദ്ധതിയിലൂടെ സിറിയക്കാരുടെ ദുരിതം ലഘുകരിക്കാനാവുമെന്ന് കെറി പ്രത്യാശ പ്രകടിപ്പിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സംഭിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാവുമെന്നും ആക്രമണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ സുപ്രധാന കാല്‍വെപ്പ് നടത്താനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രതിസന്ധിയുടെ കുരുക്കഴിക്കുന്നതിന് അതിലെ കക്ഷികളെ സമാധാന ചര്‍ച്ചകളിലേക്ക് മടക്കി കൊണ്ടുവരണം. സിറിയന്‍ ഭരണകൂടവും പ്രതിപക്ഷവും അത് നടപ്പാക്കാന്‍ തയ്യാറാവണം. റഷ്യക്ക് സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കും. അതുപോലെ വാഷിംഗ്ടണിന് പ്രതിപക്ഷത്തിന് മേല്‍ സമ്മര്‍ദം ചെലുത്താനും സാധിക്കും. എന്ന് അമേരിക്കന്‍ സെക്രട്ടറി വിശദമാക്കി.
സെപ്റ്റംബര്‍ 12 മുതല്‍ എല്ലാവിധ പോരാട്ടങ്ങളും നിര്‍ത്തിവെക്കാന്‍ സിറിയയിലെ മുഴുവന്‍ കക്ഷികളോടും അമേരിക്കയും റഷ്യയും ആവശ്യപ്പെടുമെന്നും പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് സൂചന നല്‍കിക്കൊണ്ട് കെറി പറഞ്ഞു. അലപ്പോ അടക്കമുള്ള ഉപരോധിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളില്‍ സഹായം എത്തിക്കുന്നതിന് യുദ്ധം നിര്‍ത്തിവെക്കേണ്ടത് ആവശ്യമാണ്. പോരാട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കപ്പെട്ട് ഏഴ് ദിവസത്തിന് ശേഷം ഐഎസിനും ജബ്ഹത്തു ഫത്ഹുശ്ശാമിനെയും നേരിടുന്നതിന് അമേരിക്കയും റഷ്യയും സംയുക്ത വേദി ഒരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ചില അവിശ്വാസ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറയുന്നത്.

Related Articles