Current Date

Search
Close this search box.
Search
Close this search box.

സിറിയയുടെ നല്ല ഭാവിക്ക് പിന്തുണ ആവര്‍ത്തിച്ച് സൗദി അറേബ്യ

ജിദ്ദ: സിറിയയുടെ നല്ല ഭാവിക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച സൗദി അതില്‍ നിലവിലെ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് ഒരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി. സിറിയന്‍ ചര്‍ച്ചകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി വിപുലപ്പെടുത്താനും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും സൗദി ആഹ്വാനം നടത്തുകയും ചെയ്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ സലാം പാലസില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയന്‍ പ്രതിസന്ധിയോടുള്ള സൗദിക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും ഒന്നാം ജനീവ പ്രഖ്യാപനത്തിന്റെയും രക്ഷാസമിതി പ്രമേയങ്ങളുടെയും അടിസ്ഥാനത്തിലുള്ള പരിഹാരമാണത് എന്ന് സൗദി സാംസ്‌കാരിക വാര്‍ത്താ അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് സൗദി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
തെഹ്‌റാനിലെ സൗദി എംബസിയും കോണ്‍സുലേറ്റും ആക്രമിച്ച സംഭവത്തിലുള്ള അന്വേഷണം ഇറാന്‍ നീട്ടിക്കൊണ്ടു പോവുകയാണെന്ന ആരോപണം സൗദി മന്ത്രിസഭ ആവര്‍ത്തിച്ചു. കരാറുകളും അന്താരാഷ്ട്ര വ്യവസ്ഥകളും മാനിക്കാതിരിക്കലാണ് ഇറാന്റെ രീതിയെന്നും മന്ത്രിസഭ പറഞ്ഞു. സംഭവത്തെ കുറിച്ച് ഇറാന്‍ സംഘത്തിനൊപ്പം ചേര്‍ന്ന് അന്വേഷണം നടത്താന്‍ സൗദി സംഘത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ഇറാന്‍ നിരസ്സിച്ചെന്നും മന്ത്രിസഭ ആരോപിച്ചു. ഇറാന്‍ പ്രതിഷേധക്കാര്‍ സൗദിയുടെ നയതന്ത്ര ആസ്ഥാനങ്ങളില്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് 2016 ജനുവരിയില്‍ സൗദി അവരുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛ്ദിച്ചിരുന്നു. ഭീകരബന്ധം ആരോപിച്ച് സൗദി ശിയാ പുരോഹിതന്‍ നിംറ് ബാഖിര്‍ നിംറിന്റെ വധശിക്ഷ നടപ്പാക്കിയ പശ്ചാത്തലത്തിലായിരുന്നു അത്.

Related Articles