Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ സഹായം എത്തിക്കുന്നതിനുള്ള തടസ്സങ്ങളില്‍ ഒബാമ ഉത്കണ്ഠ പ്രകടിപ്പിച്ചു

വാഷിംഗ്ടണ്‍: റഷ്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണയെ തുടര്‍ന്ന് ആക്രമണങ്ങള്‍ അവസാനിപ്പിച്ചുവെങ്കിലും സിറിയന്‍ ഭൂപ്രദേശങ്ങളില്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിന് സിറിയന്‍ ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അതിയായ ഉത്കണ്ഠ പ്രകടിപ്പിച്ചു. തുടര്‍ച്ചയായി ഏഴു ദിവസം ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നത് തുടരുകയും ചെയ്താലല്ലാതെ റഷ്യയുമായുണ്ടാക്കിയ കരാര്‍ പ്രകാരം മുന്നോട്ടു പോവുകയുള്ളൂ എന്ന് ഒബാമ തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച്ചയിലുണ്ടാക്കിയ ധാരണകളില്‍ പുനരാലോചന ഇല്ലെന്ന് നേരത്തെ വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. വ്യവസ്ഥകള്‍ വളരെ വ്യക്തമാണ്. ആക്രമണം കുറക്കുന്നതിനും ആവശ്യമായ പ്രദേശങ്ങളില്‍ സഹായം എത്തിക്കാന്‍ അനുവദിക്കുന്നതിനും ബശ്ശാര്‍ ഭരണകൂടത്തെ കൊണ്ട് അംഗീകരിപ്പിച്ചാല്‍ മാത്രമേ റഷ്യ പ്രതീക്ഷിക്കുന്ന സൈനിക സഹകരണം നടത്തുകയുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles