Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ സമാധാനം ലക്ഷ്യമിട്ട് റഷ്യയുടെ നേതൃത്വത്തില്‍ കമ്മിഷനെ നിയമിച്ചു

സോചി: സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ റഷ്യ മുന്‍കൈയെടുത്ത് പുതിയ കമ്മിഷനെ നിയമിച്ചു. റഷ്യയിലെ സോചി ബ്ലാക് സീ റിസോര്‍ട്ടില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് സിറിയയിലെ ഭരണഘടന മാറ്റിയെഴുതാനും അവിടെ സമാധാനം പുന:സ്ഥാപിക്കാനും വേണ്ടി കമ്മിഷനെ നിയമിച്ചത്. രണ്ടു ദിവസം നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ 150ഓളം പ്രതിനിധികളാണ് പങ്കെടുത്തത്. എല്ലാ പ്രതിനിധികളും പുതിയ തീരുമാനത്തെ അംഗീകരിച്ചതായി സിറിയയിലെ യു.എന്നിന്റെ പ്രത്യേക ദൂതനായ സ്റ്റാഫന്‍ ഡെ മിസ്റ്റുറ പറഞ്ഞു.

അതേസമയം, തീരുമാനം സിറിയയിലെ പ്രതിപക്ഷാംഗങ്ങള്‍ അംഗീകരിച്ചിട്ടില്ല. സിറിയയിലെ രാഷ്ട്രീയ പരിവര്‍ത്തനത്തിനുള്ള ചട്ടക്കൂടായി പ്രവര്‍ത്തിക്കുന്ന യു.എന്നിന്റെ നേതൃത്വത്തിലുള്ള യു.എന്‍ സുരക്ഷാകൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കുക. സിറിയന്‍ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാനചര്‍ച്ചകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെടാനുള്ള കാരണം പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ നിലപാടുകളായിരുന്നു. എന്നാല്‍ ഇക്കാര്യമൊന്നും സോചിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല.

സിറിയയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സോചി സമ്മേളനം ബഹിഷ്‌കരിച്ചിരിക്കുകയാണ്. സിറിയ- റഷ്യ നയതന്ത്ര സഖ്യമാണ് സിറിയയില്‍ സൈനിക ശക്തി ഉപയോഗിക്കുകയും സമാധാനത്തിന് താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്നതെന്നും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എസ്.എന്‍.സി കുറ്റപ്പെടുത്തി.

 

Related Articles