Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ റഷ്യ വീണ്ടും ഫോസ്ഫറസ് ബോംബുപയോഗിച്ചു

ദമസ്‌കസ്: സിറിയയില്‍ റഷ്യ തുടര്‍ച്ചയായി രണ്ടാം ദിവസവും ഫോസ്ഫറസ് ബോംബുപയോഗിച്ചതായില്‍ അല്‍ജസീറ റിപോര്‍ട്ട്. വടക്കന്‍ അലപ്പോയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശക്തമായ ആക്രമണം തുടരുന്ന റഷ്യന്‍ വിമാനങ്ങള്‍ ഫോസ്ഫറസ് ബോംബും അവിടെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. വീടുകളും ജനങ്ങളുടെ വസ്തുവകകളും കാര്‍ഷികവിളകളും സ്‌ഫോടനത്തില്‍ കത്തിയമര്‍ന്നതിനാല്‍ വലിയ നാശനഷ്ടമാണ് അതുണ്ടാക്കിയിരിക്കുന്നത്. ജനീവ ഉടമ്പടിയുടെ മൂന്നാം ഖണ്ഡിക പ്രകാരം തീപ്പിടുത്തമുണ്ടാക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഫോസ്ഫറസ് ബോംബ് ഉപയോഗിക്കുന്നത് അതില്‍ പെട്ടതാണ്. സിവിലിയന്‍ കേന്ദ്രങ്ങളുടെ സമീപത്തുള്ള സൈനികത്താവളങ്ങള്‍ക്ക് നേരെ അത്തരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
പരിക്കേറ്റവരെ രക്ഷിക്കാനുള്ള അവസരം പോലും നിഷേധിച്ച് രാത്രി ആരംഭിച്ച റഷ്യന്‍ ആക്രമണം പുലരും വരെ തുടര്‍ന്നുവെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ ഗാസി അന്‍താബ് പറയുന്നു.

Related Articles