Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നിന്നും 1140 സൈനികരെ പിന്‍വലിക്കുമെന്ന് പുടിന്‍

മോസ്‌കോ: സിറിയയില്‍ നിന്നും 1140 സൈനികരെയും യുദ്ധ പടക്കോപ്പുകളെയും പിന്‍വലിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ അറിയിച്ചു. 13 യുദ്ധ വിമാനങ്ങളും 14 ഹെലികോപ്റ്ററുകളും 1140 റഷ്യന്‍ പട്ടാളത്തെയുമാണ് കഴിഞ്ഞ ദിവസങ്ങളിലായി സിറിയയില്‍ നിന്നും പിന്‍വലിച്ചതെന്ന് പുടിന്‍ പറഞ്ഞു.

റഷ്യയിലെ മിലിട്ടറി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിലാണ് പുടിന്‍ ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ തീവ്രവാദികള്‍ക്കെതിരായ യുദ്ധത്തില്‍ റഷ്യ നിര്‍ണായക പങ്കു വഹിച്ചെന്നും റഷ്യന്‍ സൈന്യം അതിന്റെ വര്‍ധിച്ചു വരുന്ന സൈനിക ശേഷി ഇവിടെ പ്രയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015 സെപ്റ്റംബര്‍ സിറിയയില്‍ അസദ് സൈന്യം നടത്തുന്ന ഉപരോധത്തിലും ആക്രമണത്തിലെയും പ്രധാന സഖ്യകക്ഷിയാണ് റഷ്യന്‍ സൈന്യം.

 

Related Articles