Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നിന്നും റഷ്യ ഉടന്‍ പിന്മാറില്ലെന്ന് പുടിന്‍

സോചി: സിറിയയില്‍ നിന്നും റഷ്യയുടെ സൈന്യം ഉടന്‍ പിന്മാറില്ലെന്ന് റഷ്യന്‍ന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പറഞ്ഞു. റഷ്യയ്ക്ക് താല്‍പര്യമുള്ളിടത്തോളം കാലം അവിടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഞങ്ങള്‍ ഇവിടെ ദീഘകാലം തുടരാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ നഷ്ടം കൂടാതെ ഞങ്ങളുടെ സൈന്യത്തെ വേഗം പിന്‍വലിക്കാന്‍ തയാറാണെന്നും പുടിന്‍ പറഞ്ഞു.

ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവിടെ ഞങ്ങളുടെ സാന്നിധ്യം ആവശ്യമുണ്ടെന്നും അവിടെ പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ റഷ്യക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ടെന്നും സാമ്പത്തിക മേഖലയില്‍ നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles