Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ ക്ലോറിന്‍ ഗ്യാസ് ആക്രമണം; ഇരകളില്‍ ഏറെയും കുട്ടികള്‍

ദമസ്‌കസ്: സിറിയന്‍ ഭരണകൂടം അലപ്പോയില്‍ ക്ലോറിന്‍ വിഷവാതകം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 127 പേര്‍ക്ക് ശ്വാസതടസ്സ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. ഇരയാക്കപ്പെട്ടവരില്‍ ഏറെയും കുട്ടികളാണ്. നഗരത്തിന്റെ തെക്കുഭാഗത്ത് സിറിയന്‍ സൈന്യവും വിമത പോരാളികളും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന സന്ദര്‍ഭത്തിലാണ് സിറിയന്‍ വിമാനങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയത്. ശ്വാസതടസ്സം അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
2014ലും 2015ലും നടന്ന രണ്ട് വിഷവാതക ആക്രമണണങ്ങളുടെ ഉത്തരവാദിത്വം സിറിയന്‍ സൈന്യത്തിനാണെന്ന് കഴിഞ്ഞമാസം രാസായുധ നിരോധന സംഘവും ഐക്യരാഷ്ട്രസഭയുടെ അന്വേഷണവും വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത ആക്രമണങ്ങളിലും ക്ലോറിന്‍ വാതകം ഉപയോഗിച്ചിരുന്നു എന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്.

Related Articles