Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ കുടിവെള്ളം ആയുധമായി ഉപയോഗിക്കുന്നു: യുനിസെഫ്

കോളോണ്‍: സിറിയയില്‍ കുടിവെള്ളം ആയുധമെന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് യുനിസെഫ് (UNICEF) ഡയറക്ടര്‍ ആന്‍ഡ്രിയാസ് ക്‌നാപ്പ്. ജലവിതരണത്തിനുള്ള പൈപ്പുകളും പമ്പുകളും തകര്‍ത്ത് ചില പ്രദേശങ്ങളിലെ കുടിവെള്ളം മുട്ടിക്കുകയാണെന്ന് യുനിസെഫിലെ ജലവിതരണ ചുമതല വഹിക്കുന്ന അദ്ദേഹം വ്യക്തമാക്കി. ജര്‍മന്‍ നഗരമായ കൊളോണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വേനലില്‍ ഈ പ്രതിസന്ധി കാരണം സിറിയക്കാര്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനതയുടെ 70 ശതമാനം ശുദ്ധജലം ലഭിക്കാത്തവരാണ്. ബോധപൂര്‍വം ജലവിതരണം തടസ്സപ്പെടുത്തിയ മുമ്പതോളം സംഭവങ്ങള്‍ 2016ല്‍ മാത്രം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Related Articles