Current Date

Search
Close this search box.
Search
Close this search box.

സിറിയയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ സന്നദ്ധമാണെന്ന് ഹിസ്ബുല്ല

ബൈറൂത്ത്: ആവശ്യം വന്നാല്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യത്തിനൊപ്പം പോരാടാന്‍ കൂടുതല്‍ സൈനികരെ അയക്കാന്‍ സന്നദ്ധമാണെന്ന് ലബനാന്‍ ഹിസ്ബുല്ല പ്രഖ്യാപിച്ചു. സിറിയന്‍ യുദ്ധത്തില്‍ ഇതുവരെ പരിമിതമായ രീതിയില്‍ മാത്രമാണം ഹിസ്ബുല്ല പങ്കെടുത്തതെന്ന് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഉപാധ്യക്ഷന്‍ നബീല്‍ ഫാറൂഖ് വ്യക്തമാക്കി. കഫ്‌രിയയിലെയും അല്‍ഫോഅയിലെയും ജനങ്ങളുടെ സംരക്ഷണത്തിന് പാര്‍ട്ടി അതീവ ജാഗ്രത പുലര്‍ത്തുമെന്നും പ്രസ്താവന വ്യക്തമാക്കി. സിറിയന്‍ സായുധ പ്രതിപക്ഷം ഉപരോധിച്ചിരിക്കുന്ന ഇദ്‌ലിബ് ഗ്രാമത്തിലെ രണ്ട് പ്രദേശങ്ങളാണ് ഇവ രണ്ടും. അവിടെ വസിക്കുന്നവരില്‍ അധികവും ശിയാക്കളാണ്.
സിറിയയില്‍ കഴിഞ്ഞ ആഴ്ച്ചയില്‍ 25ല്‍ പരം ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ ഹിംസിലെ ഖസീര്‍ പ്രദേശത്ത് പോരാട്ടം ആരംഭിച്ചതിന് ശേഷം ഒരാഴ്ച്ച കാലയളവില്‍ കൊല്ലപ്പെടുന്ന ആളുകളുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. സിറിയന്‍ യുദ്ധത്തിലെ ഹിസ്ബുല്ലയുടെ ഇടപെടല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്.

Related Articles