Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ യുദ്ധകുറ്റവാളികളെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരും

ദോഹ: സിറിയയില്‍ ആറ് വര്‍ഷം മുമ്പ് വിപ്ലവം ആരംഭിച്ചതിന് ശേഷമുള്ള യുദ്ധകുറ്റങ്ങള്‍ക്ക് ഉത്തരവാദികളായിട്ടുള്ളവരെ വിചാരണ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ അംഗ രാഷ്ട്രങ്ങളുടെ സഹകരണത്തോടെ തുടരുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ പ്രതിനിധി അല്‍യാ ആല്‍ഥാനി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ വിവിധ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കിഴക്കന്‍ അലപ്പോ സിവിലിയന്‍മാര്‍ക്ക് നേരെയുള്ള കണക്കില്ലാത്ത കുറ്റകൃത്യങ്ങളുടെ അരങ്ങായി മാറിയിരിക്കുകയാണ്. തത്വദീക്ഷയില്ലാത്ത ആക്രമണങ്ങള്‍ മാത്രമല്ല അവര്‍ നേരിടുന്നത്. അതിനൊപ്പം നിര്‍ബന്ധിത കുടിയിറക്കലിനും അവര്‍ വിധേയരാക്കപ്പെടുന്നു. എന്ന് അല്‍യാ പറഞ്ഞു.
അവിടത്തെ കുടിയിറക്കലുകള്‍ യുദ്ധകുറ്റമായി പരിഗണിച്ച് അന്വേഷണം നടത്തണെന്നും അവര്‍ ആവശ്യപ്പെട്ടു. സിറിയയില്‍ വളരെ ആസൂത്രിതമായ ആക്രമങ്ങളും നിയമലംഘനങ്ങളും വര്‍ധിക്കുന്നതില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിചേര്‍ത്തു. 2011ന് ശേഷം സിറിയയില്‍ നടന്ന ലംഘനങ്ങളാണ് കുറ്റകൃത്യങ്ങളെ കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായി അന്വേഷണം നടത്തുന്നതിന് ഒരു അന്താരാഷ്ട്ര സംവിധാനം ഒരുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും അവര്‍ സൂചിപ്പിച്ചു.

Related Articles