Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് ഇടപെടാനാവില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: സിറിയയിലെ ജയിലുകളില്‍ കിടക്കുന്ന ആയിരത്തിലേറെ വരുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് സിറിയന്‍ ഭരണകൂടത്തിന്റെയടുക്കല്‍ ഇടപെടല്‍ നടത്തണമെന്ന ഫലസ്തീന്‍ ഗ്രൂപ്പുകളുടെ ആവശ്യം ഇറാനും ലബനാന്‍ ഹിസ്ബുല്ലയും തള്ളി. സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നത് ഒഴിവാക്കുന്നതിനായി ഇറാനും ഹിസ്ബുല്ലയും തടവുകാരുടെ പേരു വിവരങ്ങളോ അവരുടെ അവസ്ഥയോ അന്വേഷിക്കാന്‍ പോലു സന്നദ്ധമായില്ലെന്നും സിറിയയിലെ ഫലസ്തീനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യക്തമാക്കി.
സിറിയന്‍ ഭരണകൂടത്തിന്റെ തടവറയില്‍ 1100 ഫലസ്തീനികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിറിയന്‍ വിപ്ലവം ആരംഭിച്ചതിന് ശേഷം ജയിലിലെ പീഡനങ്ങളെ തുടര്‍ന്ന് 450ഓളം ഫലസ്തീനികള്‍ മരണപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ഫലസ്തീന്‍ അഭയാര്‍ഥികളും മറ്റ് സിവിലിയന്‍മാരും സിറിയയില്‍ കടുത്ത പീഢനങ്ങള്‍ക്കും മാരക പരിക്കുകള്‍ക്കും വിധേയരാക്കപ്പെടുന്നതില്‍ യുനവര്‍വ (UNRWA) ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.

Related Articles