Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ കുര്‍ദുകളെ ഉന്നം വെക്കരുതെന്ന് തുര്‍ക്കിയോട് വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: സിറിയയില്‍ തുര്‍ക്കി നടത്തുന്ന ഓപറേഷന്‍ ഐഎസില്‍ കേന്ദ്രീകരിക്കണമെന്നും സിറിയന്‍ ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന കുര്‍ദുകളെ ഉന്നം വെക്കരുതെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ ആവശ്യപ്പെട്ടു. ‘യൂഫ്രട്ടീസ് ഷീല്‍ഡ്’ ഓപറേഷന്‍ സംബന്ധിച്ച് തുര്‍ക്കിക്കും അമേരിക്കക്കും ഇടയില്‍ വിയോജിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. സിറിയയിലെ ജനാധിപത്യ പോരാളികളുമായി ഏറ്റുമുട്ടലുണ്ടാകുന്നത് ഒഴിവാക്കാന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാര്‍ട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ അത് സംബന്ധിച്ച് നിരവധി സംഭാഷണങ്ങള്‍ തുര്‍ക്കിയുമായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിറിയയില്‍ തുര്‍ക്കി ശക്തമായി ഇടപെടുന്നതില്‍ കഴിഞ്ഞ ദിവസം അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. അതേസമയം കുര്‍ദ് പോരാളികളെ ഉന്നം വെക്കുന്നത് തുടരുമെന്നും അങ്കാറ വ്യക്തമാക്കിയിരുന്നു. തുര്‍ക്കി ഏത് ഭീകരസംഘടനയോട് പോരാടണമെന്ന് നിശ്ചയിച്ചു തരാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ വ്യക്തമാക്കിയതാണ്.
ഐഎസ് സാന്നിദ്ധ്യമില്ലാത്ത പ്രദേശങ്ങളിലാണ് ഈ പോരാട്ടങ്ങള്‍ നടക്കുന്നതെന്ന കാര്യം വ്യക്തമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുകയാണെന്നും അത് അംഗീകരിക്കാനാവാത്തതും ഉത്കണ്ഠയുണ്ടാക്കുന്നതുമാണെന്നും ഐഎസിനെതിരെയുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ പ്രത്യേക അമേരിക്കന്‍ പ്രതിനിധി ബ്രെറ്റ് മക്ഗര്‍ക്ക് പറഞ്ഞു.

Related Articles