Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

ദമസ്‌കസ്: സിറിയയിലെ വിമതര്‍ കൈയടക്കിയ കിഴക്കന്‍ ഗൂതയില്‍ ആരോഗ്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെയും റെഡ് ക്രോസിന്റെയും നേതൃത്വത്തിലാണ് ബുധനാഴ്ച ആഭ്യന്തര യുദ്ധം മൂലം രൂക്ഷമായ കെടുതികളനുഭവിക്കുന്ന ഗൂതയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഏകദേശം നാലു ലക്ഷം ആളുകളാണ് മേഖലയില്‍ യുദ്ധക്കെടുതിക്ക് ഇരയായത്. സിറിയന്‍ സര്‍ക്കാര്‍ നടത്തിയ ഉപരോധം മൂലം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു ഗൂതയില്‍. മേഖലയില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് നേരത്തെ യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ പിടിപെട്ട കുട്ടികളടക്കമുള്ളവരെയാണ് ചികിത്സക്ക് വിധേയമാക്കാനുള്ളത്. കഴിഞ്ഞ ദിവസം ഗുരുതരവാസ്ഥയിലുള്ള 29 പേരെയാണ് മെഡിക്കല്‍ ക്യാംപുകളില്‍ പ്രവേശിപ്പിച്ചതെന്നും വരും ദിവസങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമെന്നും സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി അറിയിച്ചു. രണ്ടു മാസം മുന്‍പ് യു.എന്‍ കൈമാറിയ ലിസറ്റിലുള്ളരാണിവരെന്നും അവര്‍ പറഞ്ഞു.

നീണ്ട ചര്‍ച്ചകളുടെ ഫലമാണ് ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനമെന്ന് റെഡ് ക്രസന്റ് അധികൃതര്‍ പറഞ്ഞു. റഷ്യയുമായി സഹകരിച്ച് തുര്‍ക്കിയും മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. സിറിയന്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷിയായി റഷ്യയാണ് ഗൂതയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.

 

Related Articles