Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ഒരു മണ്‍തരി പോലും ഞങ്ങള്‍ക്ക് വേണ്ട: എര്‍ദോഗാന്‍

അങ്കാറ: തുര്‍ക്കിയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നത് വരെ സിറിയയില്‍ നടത്തുന്ന സൈനിക ഇടപെടലുകള്‍ തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. സിറിയക്കാരുടെ ക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കി ഇടപെടല്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അങ്കാറയില്‍ പ്രവിശ്യാ മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ജറാബുലുസിലും അല്‍റാഇ നഗരത്തിലും ഐഎസ് സാന്നിദ്ധ്യമില്ല. നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നാമത് പ്ലാന്‍ ചെയ്തത്. സിറിയയിലെ ഒരു മണ്‍തരി പോലും നമ്മുടെ അധീനതയിലാക്കാന്‍ നമുക്ക് താല്‍പര്യമില്ല. രാഷ്ട്രത്തിന്റെ അവകാശികളായി സിറിയന്‍ ജനതയുടെ ആവശ്യം മാനിച്ചാണ് നാം പ്രവര്‍ത്തിക്കുന്നത്. അവിടെ ഭരണം നടത്തുന്നത് അക്രമ ഭരണകൂടമാണ്. ആറു ലക്ഷം മനുഷ്യരെ കൊല ചെയ്ത കൊലയാളിയോട് നാം അനുവാദം ചോദിക്കേണ്ടതുണ്ടോ? എന്നും അദ്ദേഹം പറഞ്ഞു.
‘യൂഫ്രട്ടീസ് ഷീല്‍ഡ്’ ഓപറേഷന്‍ പ്രദേശത്തിന് നേര്‍ക്കുള്ള ലോകത്തിന്റെ പൊതു കാഴ്ച്ചപ്പാടിനെ തന്നെ മാറ്റിയിരിക്കുന്നു. തുര്‍ക്കിയുടെ അംഗീകാരത്തോട് കൂടിയല്ലാതെ ഇനി മുതല്‍ പ്രദേശത്ത് ഒരു അജണ്ടയും സാധ്യമല്ല. സിറിയന്‍ ഇടപെടലിന്റെ പേരില്‍ ഞങ്ങളെ വിമര്‍ശിക്കുന്നവരുണട്. ഒരു രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അവിടെ ഇടപെടാന്‍ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നില്ലെന്നാണ് അവര്‍ ഞങ്ങളോട് പറയുന്നത്. എന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു. തുര്‍ക്കി സിറിയയില്‍ നടത്തുന്ന ഇടപെടല്‍ സിറിയന്‍ ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെയാണെന്നും അതുകൊണ്ട് തന്നെ ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തിലുള്ള കൈകടത്തലാണ് അതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് തുര്‍ക്കി പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.

Related Articles