Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ആക്രമണങ്ങള്‍ ഒന്നിനും പരിഹാരമാകില്ല: മാക്രോണ്‍

ദമസ്‌കസ്: സിറിയയിലെ രാസായുധ പ്രയോഗം നടന്ന സ്ഥലങ്ങളില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയമായ വിഭജനം ആഭ്യന്തര യുദ്ധത്തിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ ഏകാധിപത്യ ഭരണാധികാരികള്‍ക്കെതിരെ ഒന്നിക്കണം. ഇപ്പോള്‍ നടക്കുന്ന ഉപരോധം ഒന്നിനും പരിഹാരമല്ല, എന്നാല്‍ അവ നമ്മള്‍ ഉപയോഗിക്കുന്ന ഒരു വ്യവസ്ഥ അവസാനിപ്പിക്കാന്‍ സാധിച്ചേക്കും. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമെല്ലാം അന്താരാഷ്ട്ര സമൂഹത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബശ്ശാര്‍ അസദ് തന്റെ ജനതയോടാണ് യുദ്ധം ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയനും പാശ്ചാത്യന്‍ രാജ്യങ്ങളും സൈനിക നടപടിയില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എസ്,ബ്രിട്ടന്‍,ഫ്രാന്‍സ് എന്നീ സഖ്യ കക്ഷികളുടെ നേതൃത്വത്തിലാണ് സിറിയയിലെ ദൂമയില്‍ മിസൈലാക്രമണം നടത്തിയത്. റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സഖ്യസേന രാസായുധം പ്രയോഗിച്ചെന്ന പേരു പറഞ്ഞായിരുന്നു വ്യോമാക്രമണം.

 

Related Articles