Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സൈന്യം പാല്‍മിറ നഗരം തിരിച്ചു പിടിച്ചു

ദമസ്‌കസ്: സിറിയയിലെ ചരിത്ര പ്രാധാന്യമുള്ള പാല്‍മിറ നഗരം റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെ ഐ.എസില്‍ നിന്നും സിറിയന്‍ സൈന്യം വീണ്ടെടുത്തു. രണ്ട് മാസത്തിലേറെ കാലം നഗരം ഐഎസ് നിയന്ത്രണത്തിലായിരുന്നു. റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസാണ് നഗരം വീണ്ടെടുത്തതായി പ്രഖ്യാപിച്ചത്. നഗരം വീണ്ടെടുക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷുയ്ഗൂ പ്രസിഡന്റ് വഌദിമര്‍ പുടിനെ അറിയിച്ചതായി റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ് വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു.
ഐഎസ് സായുധ പോരാളികളെ പിടികൂടുന്നതിനായി പാല്‍മിറയില്‍ സിറിയന്‍ സൈനികര്‍ പ്രവേശിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സിറിയന്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കനത്ത ആള്‍നാശവും ആയുധനഷ്ടവും നേരിട്ട അവര്‍ പരാജയപ്പെടുകയായിരുന്നുവെന്നും അവരില്‍ നിരവധി പേര്‍ കിഴക്കന്‍ ഭാഗത്തേക്ക് രക്ഷപെട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് വിവരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പലതവണ പാല്‍മിറ ഐഎസിന്റെയും സിറിയന്‍ ഭരണകൂടത്തിന്റെയും നിയന്ത്രണത്തില്‍ മാറി മാറി വന്നിരുന്നു. അവസാനമായി നഗരം ഐഎസ് പിടിച്ചെടുത്തത് കഴിഞ്ഞ ഡിസംബറിലായിരുന്നു.

Related Articles