Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സൈനിക വിമാനത്താവളത്തിനു നേരെ വ്യോമാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: സിറിയയിലെ സൈനിക വിമാനത്താവളത്തിനു നേരെ നടന്ന വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സര്‍ക്കാരിന് പിന്തുണയുള്ള ഇറാന്‍ സൈനികാംഗങ്ങളുമുണ്ടെന്ന് കരുതുന്നു. സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സനയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. തിങ്കളാഴ്ച പുലര്‍ച്ചെ ടിയാസ് എന്നറിയപ്പെടുന്ന ടി-4 എയര്‍പോര്‍ടിനു നേരെയാണ് ആക്രമണമുണ്ടായത്. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മരണങ്ങളും അത്യാഹിതങ്ങളും ഒന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

പാല്‍മിറക്ക് പടിഞ്ഞാറ് 40 കിലോമീറ്റര്‍ അകലെയാണ് എയര്‍പോര്‍ട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഗൂതയില്‍ സിറിയന്‍ സൈന്യം നടത്തിയ രാസായുധപ്രയോഗത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ശക്തമായ പ്രതിഷേധമറിയിച്ച് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണമുണ്ടായത്.

 

Related Articles