Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വിമതരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യും: റഷ്യ

അലപ്പൊ: അലപ്പോയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് വിമത പോരാളികളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ അമേരിക്കയും റഷ്യയും ധാരണയിലെത്തുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. ധാരണയിലെത്തുന്നതോടെ കിഴക്കന്‍ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്ന വിമത പോരാളികളോട് ഭീകരവാദികളോട് സ്വീകരിക്കുന്ന നിലപാട് തന്നെ സ്വീകരിക്കുമെന്നും, വിമത പോരാളികള്‍ക്കെതിരെയുള്ള സിറിയന്‍ സൈന്യത്തിന്റെ നീക്കത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വിമത പോരാളികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ച ചൊവ്വാഴ്ച്ച ജനീവയില്‍ വെച്ച് ആരംഭിക്കും. വിമതര്‍ എപ്പോള്‍, ഏതുവഴി പിന്‍മാറണം എന്നതിനെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അയച്ചതായും ലവ്‌റോവ് പറഞ്ഞു.
വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത് വിമത പോരാളികള്‍ക്ക് ഒന്നിക്കാന്‍ സൗകര്യമൊരുക്കുന്നത് കൊണ്ട് ഐക്യരാഷ്ട്രസഭയുടെ വെടിനിര്‍ത്തല്‍ പ്രമേയം വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles