Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വനിതകള്‍ സഹായം വിതരണം ചെയ്യുന്നവരാല്‍ പീഡനത്തിനിരയാവുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം വിതരണം ചെയ്യുന്ന പുരുഷന്മാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. യു.എന്നിന്റെയും മറ്റു അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും വളന്ററിയര്‍മാരായി പ്രവര്‍ത്തിക്കുന്ന ചിലരാണ് സിറിയയിലെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. ബി.ബി.സി ആണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, വാര്‍ത്ത സന്നദ്ധ സംഘടനകള്‍ നിഷേധിച്ചു.

ഇത്തരം സംഭവങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതാണെന്ന് ചാരിറ്റി വക്താവ് ഡാനിയേല്‍ സ്‌പെന്‍സര്‍ പറഞ്ഞു. യു.എന്നും അതിന്റെ സംവിധാനങ്ങളും സ്ത്രീകളെ ബലിയാടാക്കുകയാണ്. 2015 മാര്‍ച്ചിലാണ് ആദ്യമായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുകയായിരുന്ന ഒരു കൂട്ടം സിറിയന്‍ വനിതകളെ ഇവിടെ സാഹയവിതരണത്തിനെത്തിയ പുരുഷന്മാര്‍ ചൂഷണം ചെയ്തതാണ് സംഭവം. സഹായം നല്‍കണമെങ്കില്‍ തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

സ്ത്രീകള്‍ വഴങ്ങുന്നത് വരെ ഇവര്‍ സഹായം വിതരണം ചെയ്തില്ല. ചിലര്‍ അതു സഹിച്ചു. മറ്റു ചിലരെ അത് കടുത്ത മാനസിക വിഷമത്തിലാക്കി,സ്‌പെന്‍സര്‍ ബി.ബി.സിയോട് പറഞ്ഞു. ചില സ്ത്രീകള്‍ കരഞ്ഞുകൊണ്ടു അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നത് താന്‍ കണ്ടിട്ടുണ്ട്. അവര്‍ ഇത്തരക്കാരില്‍ നിന്നും സംരക്ഷണം തേടുകയായിരുന്നു.

ഇങ്ങനെ പുരുഷന്മാരില്‍ നിന്നും അടിസ്ഥാന സഹായങ്ങള്‍ ലഭിക്കണമെങ്കില്‍ അവരുടെ ലൈംഗിക പൂര്‍ത്തീകരണത്തിന് നിന്നു കൊടുക്കേണ്ട അവസ്ഥയായിരുന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍, കുറ്റക്കാരായവര്‍ സന്നദ്ധ സംഘടനകളുടെ ഔദ്യോഗിക വളണ്ടിയര്‍മാരല്ലെന്നും മൂന്നാം പാര്‍ട്ടിക്കാരായി നിയമിച്ച ജോലിക്കാരാണെന്നും പറയപ്പെടുന്നുണ്ട്.

 

Related Articles