Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ യുദ്ധത്തിന്റെ ദുരിത പ്രതീകമായി ഉംറാന്‍ എന്ന ബാലന്റെ ചിത്രം

ദമസ്‌കസ്: ആംബുലന്‍സിലെ ഓറഞ്ച് നിറത്തിലുള്ള കസേരയില്‍ ഇരിക്കുന്ന ഉംറാന്‍ ദഖ്‌നീശ് എന്ന സിറിയന്‍ ബാലന്റെ ചിത്രം യുദ്ധം അവിടെയുണ്ടാക്കിയിരിക്കുന്ന ദുരിതത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സിറിയന്‍ ഭരണകൂടം വിമതര്‍ക്ക് മേധാവിത്വമുള്ള അലപ്പോ നഗരത്തിനടത്തുള്ള ഖതര്‍ജിയില്‍ നടത്തിയ വ്യോമാക്രമണത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ബാലന്‍ രക്ഷപ്പെടുത്തപ്പെട്ടത്. ശരീരം പൂര്‍ണമായും പൊടിയില്‍ കുളിച്ച നിലയിലായിരുന്നു പരിക്കേറ്റ ബാലന്‍.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കപ്പെട്ട എത്രയോ കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നതിനെ കുറിച്ച് ഒരു സൂചന പോലും ലഭിക്കാത്ത നിഷ്‌കളങ്കനായ ഒരു കുട്ടിയായിരുന്നു ഇതെന്ന് കുട്ടിയെ പുറത്തെടുക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ അല്‍സറൂത് പറഞ്ഞു. തന്റെ കൈ മുഖത്ത് വെച്ച അവന്‍ അതില്‍ രക്തം കാണുന്നു. അപ്പോള്‍ പോലും എന്താണ് തനിക്ക് സംഭവിച്ചതെന്ന് അവന്നറിയില്ല. അലപ്പോയിലെ എത്രയോ വ്യോമാക്രമണങ്ങള്‍ ഞാന്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഇളം പ്രായത്തില്‍ രക്തവും പൊടിയും കലര്‍ന്ന ആ മുഖത്ത് എന്തൊക്കെയോ ഉണ്ടായിരുന്നു. എന്നും അദ്ദേഹം കൂട്ടിചേര്‍ന്നു.
ഏകദേശം ഒരു വര്‍ഷം മുമ്പ് സിറിയന്‍ ആഭ്യന്തര യുദ്ധം ഭയന്ന് അഭയാര്‍ഥിയായി പോകുന്നതിനിടെ കടലില്‍ മുങ്ങി മരിച്ച് തുര്‍ക്കിയുടെ തീരത്തണിഞ്ഞ ഐലാന്‍ കുര്‍ദിയുടെ ചിത്രം ലോക മനസാക്ഷിയെ നടുക്കിയ ഒന്നായിരുന്നു.

 

Related Articles