Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ യുദ്ധകുറ്റവാളികളുടെ വിചാരണക്ക് ഖത്തറിന്റെ സാമ്പത്തിക പിന്തുണ

ദോഹ: സിറിയന്‍ യുദ്ധകുറ്റവാളികളെ നിഷ്പക്ഷവും സ്വതന്ത്രവുമായി വിചാരണ ചെയ്യുന്നതിന് സംവിധാനമൊരുക്കാന്‍ ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ പ്രതിനിധി അല്‍യാഅ് ആല്‍ഥാനി വ്യക്തമാക്കി. ഹോളണ്ട്, ലിക്റ്റന്‍സ്‌റ്റൈന്‍, ലക്‌സംബര്‍ഗ് തുടങ്ങിയ രാഷ്ട്രങ്ങളും അതിനുള്ള സംവിധാനമൊരുക്കാന്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്നും അവര്‍ സൂചിപ്പിച്ചു. അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറിയേറ്റ്, ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും സ്വാഭാവികമായും അത്തരം ഒരു സംവിധാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും അല്‍യാഅ് പറഞ്ഞു.
2011 മാര്‍ച്ചിന് ശേഷം സിറിയയില്‍ നടന്ന ഗുരുതരമായ യുദ്ധകുറ്റങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിഷ്പക്ഷമായും സ്വതന്ത്രമായും വിചാരണ ചെയ്യുന്നതിന് വേദിയൊരുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഖത്തറും ലിക്റ്റന്‍സ്‌റ്റൈനും നേരത്തെ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. മേല്‍പറയപ്പെട്ട സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച രേഖകള്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഐക്യരാഷ്ട്രസഭ പൊതുസമിതിക്ക് കൈമാറിയ തൊട്ടുടനെയാണ് ഖത്തര്‍ പ്രതിനിധിയുടെ ഈ പ്രസ്താവന.

Related Articles