Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ യുദ്ധം: ലബനാനിലേക്കുള്ള വിമാന സര്‍വീസ് കുവൈത്ത് നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: സിറിയന്‍ യുദ്ധത്തെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി കുവൈത്ത് എയര്‍വേസ് ലബനാനിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വ്യാഴാഴ്ച കുവൈത്ത് എയര്‍വേസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ലബനാന്‍ വ്യോമപാതയില്‍ സര്‍വീസ് നടത്തുന്നതിന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്. സിറിയയോട് ചേര്‍ന്നു കിടക്കുന്ന രാജ്യമാണ് ലെബനാന്‍. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലേക്കായിരുന്നു കുവൈത്ത് എയര്‍വേസ് സര്‍വീസ് നടത്തിയിരുന്നത്.

സിറിയ-റഷ്യ സഖ്യസേനയും അമേരിക്കയും വിഷയത്തില്‍ കൊമ്പുകോര്‍ത്തതോടെയാണ് സിറിയ വീണ്ടും മറ്റൊരു യുദ്ധ ഭീതിയില്‍ നില്‍ക്കുന്നത്. സിറിയയിലേക്ക് പ്രവേശിക്കുന്ന യു.എസിന്റെ മിസൈലുകള്‍ വെടിവച്ചിടുമെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ പുതിയതും വേഗതയുള്ളതുമായ മിസൈലുകള്‍ സിറിയയിലേക്ക് വരാന്‍ പോകുകയാണെന്ന് ട്രംപും പറഞ്ഞിരുന്നു. തുടര്‍ന്ന് യൂറോപ്യന്‍ എയര്‍ നാവിഗേഷന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Related Articles