Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ പ്രതിസന്ധിക്ക് മൗലിക പരിഹാരമുണ്ടാക്കണം: ആഞ്ജലീന ജൂലി

അമ്മാന്‍: സിറിയന്‍ പ്രതിസന്ധിക്ക് മൗലികമായ പരിഹാരമുണ്ടാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികാര്യ ഹൈക്കമ്മീഷണര്‍ ആഞ്ജലീന ജൂലി ലോക നേതാക്കളോട് ആവശ്യപ്പെട്ടു. സിറിയ-ജോര്‍ദാന്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന 75,000 അഭയാര്‍ഥികളുടെ കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാനാവത്തില്‍ ഹോളിവുഡ് താരം കൂടിയായ അവര്‍ വിമര്‍ശനം രേഖപ്പെടുത്തി. അല്‍അസ്‌റഖ് അഭയാര്‍ഥി ക്യാമ്പ് സന്ദശന വേളയിലാണ് ഇക്കാര്യം പറഞ്ഞത്.
മാസങ്ങളായി ഒരു പരിഹാരവുമില്ലാതെ കിടക്കുന്ന സാതിര്‍ തുറാബി പ്രദേശത്തിന്റെ അവസ്ഥ ലോകത്തിന് അറിയാം. അതിര്‍ത്തിയിലെ മരുഭൂമിയില്‍ 75000 സിറിയക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും രോഗികളും വരെ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. യുദ്ധത്തില്‍ പരിക്കേറ്റവരെ മാറ്റുന്നതിനുള്ള സംവിധാനവും അവിടെയില്ല. ജോര്‍ദാന് ഒറ്റക്ക് കൂടുതല്‍ സഹായം നല്‍കാന്‍ സാധിക്കില്ല. എന്നും ക്യാമ്പില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജൂലി പറഞ്ഞു. ഏകദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച്ച രാവിലെയാണ് അവര്‍ ജോര്‍ദാനില്‍ എത്തിയത്.
ഏറ്റവുമധികം സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാഷ്ട്രങ്ങളിലൊന്നാണ് 375 കിലോമീറ്ററോളം സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ജോര്‍ദാന്‍.

Related Articles