Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ പ്രതിപക്ഷത്തോട് ഗറില്ലാ യുദ്ധത്തിനിറങ്ങാന്‍ ളവാഹിരിയുടെ ആഹ്വാനം

ദമസ്കസ്: സിറിയയിലെ ബശ്ശാര്‍ ഭരണകൂടത്തിനും അവരുടെ സഖ്യകക്ഷികള്‍ക്കുമെതിരെ  ഗറില്ലായുദ്ധത്തിനൊരുങ്ങാന്‍ സിറിയന്‍ സായുധ പ്രതിപക്ഷത്തോട് അല്‍ഖാഇദ നേതാവ് അയ്മന്‍ ളവാഹിരി. ‘ഇസ്‌ലാമിക വ്യാപനം’ തടയാന്‍ ദീര്‍ഘകാലമായി പാശ്ചാത്യര്‍ നടത്തുന്ന യുദ്ധത്തെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
”ഹേ ശാമുകാരേ, കുരിശുയുദ്ധക്കാര്‍ക്കും അവരുടെ സഖ്യങ്ങളായ റാഫിളികള്‍ക്കും (ശിയാക്കളിലെ ഒരു വിഭാഗം) നസ്വീരികള്‍ക്കും എതിരെ നീണ്ട യുദ്ധത്തിന് നിങ്ങള്‍ ഒരുങ്ങിക്കൊള്ളുക.” എന്ന് ‘ശാം അല്ലാഹുവിനല്ലാതെ കീഴ്‌പ്പെടുകയില്ല’ എന്ന തലക്കെട്ടില്‍ ഞായറാഴ്ച്ച ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ട ടേപില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എതിരാളിയെ പരിഭ്രാന്തനാക്കാനും അവരുടെ ശക്തി ക്ഷയിപ്പിക്കാനും സാധിക്കുന്ന ഗറില്ലാ യുദ്ധമുറകളിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പോരാളികളോട് ക്ഷമ കൈകൊള്ളാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം യുദ്ധം സിറിയന്‍ ആഭ്യന്തര യുദ്ധമായി മാറുന്നത് സംബന്ധിച്ച മുന്നറിയിപ്പും നല്‍കി. മതേതര വല്‍കരണത്തെ കുറിച്ച് ജാഗ്രത കൈക്കൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടു. ‘അവരുടെ ശത്രുക്കള്‍’ അവരെ ഉന്നം വെക്കുന്നതിന്റെ കാരണം സിറിയയില്‍ ഇസ്‌ലാമിക ഭരണത്തിന് അവര്‍ ശ്രമിക്കുന്നു എന്നതാണ്. പാശ്ചാത്യരും അവരുടെ സഖ്യങ്ങളും ഇസ്‌ലാമിന്റെ വ്യാപനം തടയുന്നതിന് സാധ്യമായതെല്ലാം ചെയ്യും. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യുദ്ധം സിറിയക്കാര്‍ക്ക് മാത്രമല്ല, എല്ലാ മുസ്‌ലിംകള്‍ക്കും മേല്‍ നിര്‍ബന്ധമാണെന്ന് പറയുന്ന അദ്ദേഹത്തിന്റെ ഈ പ്രസംഗം ഏത് സമയത്ത് നടത്തിയതാണെന്ന് വ്യക്തമല്ല. 2016 ജൂലൈയില്‍ ജബ്ഹത്തുന്നുസ്‌റ ജബ്ഹത്തു ഫത്ഹുശ്ശാം എന്ന പേര് സ്വീകരിച്ച് അല്‍ഖാഇദയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 28ന് ജബ്ഹത്തു ഫത്ഹുശ്ശാം മറ്റ് നാല് കക്ഷികളോടൊപ്പം  ചേര്‍ന്ന് ”ശാം ലിബറേഷന്‍ ഫ്രണ്ട്”  എന്ന സഖ്യത്തിന് രൂപം നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Related Articles